കോഴിക്കോട് : എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായ ആയിഷ റഷയെ സുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണ് ആയിഷ റഫ.
ബഷീറുദ്ദിനെ തിങ്കളാഴ്ച നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ എങ്ങനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്.
അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷ റഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
Youre so cool! I dont suppose Ive read anything like this before. So good to find someone with some original ideas on this subject. realy thanks for beginning this up. this web site is one thing that’s needed on the internet, someone with a bit originality. useful job for bringing one thing new to the internet!
Really enjoyed this article, how can I make is so that I get an email sent to me when you publish a fresh update?