തിരുവനന്തപുരം വിമാനത്താവളത്തിന് “മഹാരാജ ചിത്തിര തിരുനാൾ ഇൻ്റർനാഷണൽ എയർപോർട്ട് ” എന്ന നാമകരണം ചെയ്യണം

തിരുവനന്തപുരം :വർഷത്തിൽ 363 ദിവസവും പൊതുജനത്തിന്, രണ്ട് ദിവസം വിമാനത്താവളം ശ്രീപത്മനാഭന്…

സ്വന്തമായി നിർമ്മിച്ച് സ്ഥാപിച്ച തിരുവനന്തപുരം വിമാനത്താവളം സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിന് വിട്ടു കൊടുക്കുമ്പോൾ തിരുവിതാംകൂറിന്റെ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാൾ പൊന്നു തമ്പുരാൻ ആവശ്യപ്പെട്ടത് ഇത്രമാത്രമാണ്.

ശ്രീ പത്മനാഭ സ്വാമിയും ഭഗവാന്മാരും തിരുവനന്തപുരം വിമാനത്താവള സമുച്ചയത്തിനുള്ളിലെ കൽ മണ്ഡപത്തിൽ ഇരുന്ന ശേഷം വിമാനത്താവളത്തിൻ്റെ റൺവേയിലൂടെ ശംഖ്മുഖം കടപ്പുറത്തേയ്ക്ക് പോയി ആറാടി തിരികെ വരുന്ന അതി മനോഹരമായ ദൃശ്യവും വർഷത്തിൽ രണ്ട് പ്രാവശ്യം സംഭവിക്കുന്നത് പദ്മനാഭ സ്വാമിയുടെ നിത്യ സൗരഭ്യമുള്ള, പൊന്നു തമ്പുരാൻ്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ള ഈ വിമാനത്താവളത്തിലാണ്.

വലിയ പെരുമാളിൻ്റെ തൃക്കൊടിയേറ്റ് ദിവസമായ ഇന്നത്തെ സുദിനത്തിൽ ഒരു പ്രധാന വിവരം കൂടി എല്ലാവരെയും അറിയിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന് “മഹാരാജ ചിത്തിര തിരുനാൾ ഇൻ്റർനാഷണൽ എയർപോർട്ട് ” എന്ന് പേരിടണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു നിവേദേനം ഏഴ് ലക്ഷത്തിൽപ്പരം അംഗങ്ങളും, മൂന്നര മില്യൺ കാഴ്ച്ചക്കാരുമുള്ള നമ്മുടെ ഗ്രൂപ്പായ/ പേജായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഒരു നഗരത്തിൻ്റെ കഥ യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്കും രാഷ്ട്രിയ നേതൃത്വത്തിനും വരും ദിവസങ്ങളിൽ സമർപ്പിക്കുന്നതാണ്.

ഇക്കാര്യത്തിൽ എല്ലാ വ്യക്തികളുടെയും, സംഘടനകളുടെയും, കൂട്ടായ്മകളുടെയും പിന്തുണ വേണമെന്ന് കൂടി ഭഗവാൻ്റെ നാമത്തിൽ ആവശ്യപ്പെടുന്നു.

ചിത്രത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ റൺവേയിലൂടെ സഞ്ചരിക്കുന്ന ഭഗവാന്മാർ ആണ് ,

26 thoughts on “തിരുവനന്തപുരം വിമാനത്താവളത്തിന് “മഹാരാജ ചിത്തിര തിരുനാൾ ഇൻ്റർനാഷണൽ എയർപോർട്ട് ” എന്ന നാമകരണം ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!