മൂന്ന് മാസത്തെ പഞ്ചായത്ത് തല ജനസുരക്ഷ പ്രചാരണം കോട്ടയത്ത് പുരോഗമിക്കുന്നു

തിരുവനന്തപുരം : 2025 ആഗസ്ത് 13

Download

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പിന്റെ (DFS) രാജ്യവ്യാപക സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ പൂര്‍ത്തീകരണ പ്രചാരണ പരിപാടിയുടെ ഭാഗമായി, കോട്ടയം ജില്ലയിൽ ജനസുരക്ഷ ക്യാമ്പയ്‌ൻ സംഘടിപ്പിച്ചു . ആർപ്പൂക്കര പഞ്ചായത്തിൽ മറ്റ് ബാങ്ക് ശാഖകളുമായി സഹകരിച്ച് എസ്ബിഐയുടെ (RBO 1 കോട്ടയം) ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ ജോസ് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എഒ ഡിജിഎം (ബി&ഒ) ശ്രീ. മനോജ് കുമാർ പത്ര പരിപാടിയിൽ അധ്യക്ഷത വഹിച്ചു.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ 1 കോട്ടയം റീജിയണൽ മാനേജർ ശ്രീ. പ്രദീപ് ചന്ദ്രൻ, സിഡിഎസ് ചെയർപേഴ്‌സൺ ശ്രീമതി പുഷ്പ കിഷോർ, ബാങ്ക് ഉദ്യോഗസ്ഥർ, ഗ്രാമപ്രദേശങ്ങളിലെ വിവിധ വാർഡുകളിൽ നിന്നുള്ള അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.  85 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുക്കുകയും ക്യാമ്പിൽ വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. സൈബർ സുരക്ഷയെയും സാമൂഹിക സുരക്ഷാ പദ്ധതികളെയും കുറിച്ചുള്ള ബോധവൽക്കരണ സെഷൻ CFL കോർഡിനേറ്റർ ശ്രീ. രാഹുൽ രാജു നയിച്ചു.

സെപ്റ്റംബർ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ പ്രചാരണം. ഇതിന്റെ  ഭാഗമായി നിലവിലുള്ള ജൻ ധൻ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കൽ, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിർന്നവർക്കായി ജൻ ധൻ യോജന അക്കൗണ്ടുകൾ തുറക്കൽ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേർക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്നുണ്ട്.

One thought on “മൂന്ന് മാസത്തെ പഞ്ചായത്ത് തല ജനസുരക്ഷ പ്രചാരണം കോട്ടയത്ത് പുരോഗമിക്കുന്നു

  1. Need a multimedia system? https://i-tec.ru/ We integrate multimedia systems for home and business. We install and configure audio and video systems, manage content, and integrate equipment into a single system. Modern solutions for comfortable and efficient use of technology.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!