വാഴൂർ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവുംമിനി സിവിൽ സ്റ്റേഷൻ മന്ദിരം സമർപ്പണവും ഇന്ന്

കോട്ടയം: വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും വെള്ളിയാഴ്ച (ഫെബ്രുവരി 21) വൈകിട്ട് നാലിന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വാഴൂർ മിനി സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാകും. പൊതുമരാമത്ത് കെട്ടടിവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, ജില്ലാ പഞ്ചായത്തംഗം റ്റി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിജി നടുവത്താനി, പി.ജെ. ശോശാമ്മ, ശ്രീകാന്ത് പി. തങ്കച്ചൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ്, രജിസ്‌ട്രേഷൻ ജോയിന്റ് ഇൻസ്‌പെക്ടർ പി.കെ. സാജൻകുമാർ, തഹസിൽദാർ പി.ഡി. സുരേഷ് കുമാർ, കുടുംബശ്രീ വാഴൂർ സി.ഡി.എസ്. ചെയർപേഴ്‌സൺ സ്മിത ബിജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ജി. ലാൽ, അഡ്വ. എം.എ. ഷാജി, അഡ്വ. എം.എസ്. സേതുരാജ്, എ.എം. മാത്യു ആനിത്തോട്ടം, ഷെമീർ ഷാ, നൗഷാദ് കരിമ്പിൽ, ഐ.ജി. ശ്രീജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി വാഴൂർ യൂണിറ്റ് പ്രതിനിധി അംബ ചന്ദ്രൻ, എ.കെ.ഡി.ഡബ്ല്യു ആൻഡ് എസ്.എ. പ്രതിനിധി സി.കെ. പ്രസാദ് എന്നിവർ പങ്കെടുക്കും.
കൊടുങ്ങൂർ ടൗണിൽ 76 സെന്റ് സർക്കാർ റവന്യൂ ഭൂമിയിൽ രണ്ട് ഘട്ടങ്ങളിലായി ഡോ. എൻ. ജയരാജ് എം.എൽ.എ.യുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.60 കോടി രൂപ ഉപയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷന്റെ ഇരുനില മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. മുകളിലത്തെ നിലയിൽ പൊതുമരാമത്ത് നിരത്തുവിഭാഗം, ജെൻറ്റർ റിസോഴ്‌സ് സെന്റർ, വനിതാ ശിശുവികസന വകുപ്പ്, താഴത്തെ നിലയിൽ ആധുനിക രീതിയിലുള്ള സബ്ബ് രജിസ്ട്രാർ ഓഫീസും പ്രവർത്തന സജ്ജമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!