ദേവസ്വം ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാർ ദേവസ്വം ബോർഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. ആവശ്യമെങ്കിൽ ജൂലൈ 30 രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തും. നിയമസഭയിലെ ഹിന്ദു എം.എൽ.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. റിട്ട. ജില്ലാ ജഡ്ജ് എം രാജേന്ദ്രൻ നായരാണ് തെരഞ്ഞെടുപ്പിന്റെ വരണാധികാരി.

ജൂൺ 26 രാവിലെ 11ന് കരട് വോട്ടർ പട്ടിക നിയമസഭ മന്ദിരം, ഐ പി.ആർ.ഡി, റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കും. അക്ഷേപങ്ങൾ  ജൂലൈ 4, 5 തീയതികളിൽ രാവിലെ  11 മുതൽ 5 മണി വരെ  റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ (ഗവ. സെക്രട്ടറിയറ്റ് അനക്സ് 2 ലെ ഒന്നാം നിലയിലുളള 107-ാം നമ്പർ മുറി) ഓഫീസിൽ സമർപ്പിക്കാം. ആക്ഷേപങ്ങൾ ജൂലൈ 7 രാവിലെ 11 മണിക്ക് മേൽ ഓഫീസിൽ വച്ച് വരണാധികാരി പരിശോധിച്ച് തീർപ്പ് കൽപ്പിക്കും. അന്തിമ വോട്ടർ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും.

നാമനിർദ്ദേശ പത്രികകൾ റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ ജൂലൈ എട്ടു മുതൽ പത്തു വരെ രാവിലെ 11 മുതൽ 5 വരെ ലഭിക്കും. ജൂലൈ 11 രാവിലെ 11 മണി മുതൽ  വൈകുന്നേരം നാലുവരെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വരണാധികാരി മുമ്പാകെ നാമ നിർദ്ദേശപത്രിക സമർപ്പിക്കാം. നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന അന്ന് വൈകുന്നേരം 4.30 മുതൽ നടത്തും. തുടർന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 15 ന്  വൈകുന്നേരം നാലുമണിക്കു മുമ്പ് നാമനിർദ്ദേശപത്രിക പിൻവലിക്കാം. പിൻവലിക്കുവാനുളള അപേക്ഷ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥി രേഖാമൂലം റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് നൽകണം. ജൂലൈ 15 വൈകുന്നേരം 4.15ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.

വിശദവിവരങ്ങൾക്ക് 0471-2518397/0471-2518147, 9446095148, 9447274504

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!