അന്താരാഷ്ട്ര യോഗാദിനാചരണം: സിബിസിയുടെ ദ്വിദിന ബോധവൽക്കരണ പരിപാടി

തിരുവനന്തപുരം 19 ജൂണ്‍ 2025

അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 2025 ജൂൺ 20 നും, 21 നും തിരുവനന്തപുരം പേട്ടയിലെ ശ്രീ പഞ്ചമി ദേവീ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി ശ്രീ. ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്യും.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിക്കും. ഫോട്ടോപ്രദർശനം, മത്സരങ്ങൾ, ക്ലാസ്സുകൾ, കലാപരിപാടികൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ​ഗവണ്മെൻ്റ് വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവയും പരിപാടിയിൽ ഉണ്ടാകും.

നാഷണൽ ആയുഷ് മിഷൻ കേരളം സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. ജയനാരായണൻ ആമുഖ പ്രഭാഷണവും, ഐസിഡിഎസ് തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫിസർ ശ്രീമതി കവിതാ റാണി രഞ്ജിത്ത് മുഖ്യപ്രഭാഷണവും നടത്തും. ഐസിഡിഎസ് തിരുവനന്തപുരം, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ ഹോമിയോ ആശുപത്രി തിരുവനന്തപുരം എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. തിരുവനന്തപുരം നഗരസഭ കൗൺസിലർ ശ്രീമതി സി. എസ്. സുജാ ദേവി, ഐസിഡിഎസ് അർബൻ 1 സിഡിപിഒ ശ്രീമതി ഇന്ദു വി.എസ്, ഐസിഡിഎസ് അർബൻ 1 സൂപ്പർ വൈസർ ശ്രീമതി എസ്. ആരതി സെൻ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്‌സിബിഷൻ ഓഫിസർ ശ്രീമതി ജൂണി ജേക്കബ് എന്നിവരും പങ്കെടുക്കും.

യോ​ഗ ദിനാചരണത്തിന് മുന്നോടിയായി തിരുവനന്തപുരം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലും യോഗാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. യോഗാ ക്വിസും മാജിക് ഷോയും ഇതിൻ്റെ ഭാ​ഗമായി അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!