എരുമേലിയിൽ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

എരുമേലി: എരുമേലിയിൽ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എരുമേലിയിൽ വർഷങ്ങളായി ടാക്സി വാഹനം ഓടിച്ചിരുന്ന കൂവപ്പള്ളി നരകംപടി സ്വദേശി വളവിനാൽ വീട്ടിൽ വി എൻ നവാസ് ( ഐസ് – 49 ) ആണ് മരിച്ചത് . ഇന്ന് പുലർച്ചെ മരിച്ച എരുമേലി വയലപറമ്പ് പുതുപ്പറമ്പിൽ ചന്ദ്രബാബു (ബാബു ) വിന്റെ മൃതസംസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നവാസ് . ചന്ദ്രബാബുവിന്റെ ശവസംസ്കാര ചടങ്ങിന്റെ അവസാന ഭാഗം നടക്കുന്നതിനിടെ നവാസ് റോഡിൽ കുഴഞ്ഞ വീഴുകയായിരുന്നു . ഉടനെ ഒപ്പം ഉണ്ടായിരുന്നവർ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. നെസി .മക്കൾ: നിസാം , നെസീബ്, നിസ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!