പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട് : പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എം​ഡി​എം​എ പൊ​തി വി​ഴു​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. മൈ​ക്കാ​വ് സ്വ​ദേ​ശി ഇ​യ്യാ​ട​ൻ ഷാ​നി​ദാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ലു​ണ്ടാ​യി​രു​ന്ന പൊ​തി വി​ഴു​ങ്ങി ഓ​ടാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എ ആ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. വയറിനുള്ളിൽ പാക്കറ്റ് പൊട്ടിയെന്നാണ് നിഗമനം. ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന ആളാണെന്നും നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

One thought on “പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!