ജില്ലാതല അറിയിപ്പുകള്‍

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് ഇരിട്ടി, കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലെ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 മുതല്‍ അഞ്ച് ലക്ഷം  രൂപവരെയാണ് വായ്പ. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ള 18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷാ  ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04972705036, 9400068513

മത്സ്യത്തൊഴിലാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ജില്ലയിലെ തീരദേശ-മത്സ്യത്തൊഴിലാളി മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുമായി അപേക്ഷകള്‍ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പിനായി ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 30നകവും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ജൂലൈ 31നകവും ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ കണ്ണൂര്‍ മാപ്പിള ബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0497 2731081

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ആറളം ഫാം ഗവ. ഹോമിയോ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 25ന് രാവിലെ 11 മണിക്ക് ആറളം ഗ്രാമപഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902963311

അന്തിപ്പച്ചയിൽ ഡ്രൈവര്‍ കം സെയില്‍സ് മാന്‍

കല്യാശ്ശേരി മൊബൈല്‍ ഫിഷ് മാര്‍ട്ട്  അന്തിപ്പച്ചയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ് മാന്‍ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയിലും വര്‍ക്കര്‍ കം സെയ്ല്‍സ്മാന്‍ തസ്തികയിലേക്ക് കമ്മീഷന്‍ വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു. കല്യാശ്ശേരി മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ താല്‍പര്യമുള്ള വ്യക്തികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മത്സ്യഫെഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മെയ് 21ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 7025233647

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!