വർക്കല : വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. കടമുറിക്കു മുന്നിൽ നിന്ന് രാവിലെ 7.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
തലയ്ക്ക് അടിയേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ സ്ഥിരീകരിക്കാനാകൂയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
changan cs95 new https://changan-v-spb.ru