എരുമേലി പാറമടയിൽ മുങ്ങി മരിച്ച രണ്ട് വിദ്യാർത്ഥികളുടെയും സംസ്കാരം ചൊവ്വാഴ്ച

എരുമേലി :പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം ഭാഗത്തെ പാറമടയിൽ വെള്ളം നിറഞ്ഞ കുളത്തിൽ ഇറങ്ങുന്നതിനിടെ മുങ്ങി അപകടത്തിൽ മരിച്ച അയൽവാസികളും കൂട്ടുകാരുമായ രണ്ട് വിദ്യാർത്ഥികളുടെയും സംസ്കാരം ചൊവ്വാഴ്ച നടക്കും. കൊടിത്തോട്ടം ചീരംചേമ്പിൽ സന്തോഷ് – ലിസി ദമ്പതികളുടെ മകനും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ആഷ്‌ലിൻ സന്തോഷ് (20), തടത്തിൽ സുധീഷ് – രഞ്ജു ദമ്പതികളുടെ മകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ ആഷിർ സുധീഷ് (16) എന്നിവരാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് കൊടിത്തോട്ടം പകൽവീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് 11 നാണ് സംസ്കാരം. ആഷിർന്റെ മൃതദേഹം വെച്ചൂച്ചിറ തോമ്പിക്കണ്ടം വലിയപതാൽ റേടീമിങ് ഗോസ്പൽ മിനിസ്ട്രീസ് സെമിത്തേരിയിലും ആഷ്‌ലിന്റെ മൃതദേഹം മുക്കൂട്ടുതറ പനയ്ക്കവയൽ ദി പെന്തകൊസ്ത് ഫെലോഷിപ് ഇന്ത്യ സെമിത്തേരിയിലും സംസ്‌ക്കരിക്കും. ആഷ്ബിൻ, ലിസമ്മ എന്നിവരാണ് മരണപ്പെട്ട ആഷ്‌ലിന്റെ സഹോദരങ്ങൾ. അബിയ ആണ് മരണപ്പെട്ട ആഷിറിന്റെ സഹോദരി.

One thought on “എരുമേലി പാറമടയിൽ മുങ്ങി മരിച്ച രണ്ട് വിദ്യാർത്ഥികളുടെയും സംസ്കാരം ചൊവ്വാഴ്ച

  1. Hi there, i rea your bllog from time too tine aand i ownn a simjlar oone annd i wwas ust curioujs iif you geet
    a llot of spoam comments? If sso hoow ddo yyou rotect against it, anny plugin oor anything
    you ccan recommend? I gget sso muchh lately it’s drikving me cazy
    sso any help iss very mucdh appreciated. ofvd9wuaptrqrd9gv8td

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!