കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻെറ ഹൈറേഞ്ച് മേഖല തീർത്ഥാടനവും മരിയൻ റാലിയും സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച ഉപ്പുതറയിൽ നടന്നു. മലനാടിന്റെ മാതൃദൈവാലയമായ ഉപ്പുതറ പള്ളിയിലേക്ക് നടന്ന തീർഥാടനത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലെ 5 ഫൊറോനാകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഉപ്പുതറ യൂദാ തദേവൂസ് കപ്പേളയുടെ മുമ്പിൽ നിന്ന് ആരംഭിച്ച മരിയൻറാലി ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്തു. രൂപത ചെറുപുഷ്പ മിഷൻലീഗ് വൈസ് പ്രസിഡണ്ട് നോറ ആലാനിക്കൽ പതാക ഏറ്റുവാങ്ങി. രൂപത ഭാരവാഹികളായ ഡിയോൺ കൊന്നയ്ക്കൽ, ഇവാനിയ മണ്ണഞ്ചേരി, അരുൺ പോൾ കോട്ടക്കൽ, ജോബിൻ വരിക്കമാക്കൽ, അലൻ ജോളി പടിഞ്ഞാറേക്കര, മാത്യൂസ് മടുക്കക്കുഴി, സി.റിറ്റ മരിയ FCC , എന്നിവരും ഉപ്പുതറ ഫൊറോന ഡയറക്ടർ ഫാ.വർഗീസ് പൊട്ടുകുളത്തിന്റെ നേതൃത്വത്തിൽ ഫൊറോന ഭാരവാഹികളും മരിയൻ റാലിക്ക് നേതൃത്വം നൽകി. പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും മാലാഖമാരുടെയും വേഷങ്ങൾ ധരിച്ച കുട്ടികൾ റാലിക്ക് അഴകേകി. മരിയൻറാലി ഉപ്പുതറ സെൻറ് മേരീസ് ഫൊറോനാപ്പള്ളിയിൽ എത്തിയപ്പോൾ കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിൻചില്ലൂസ് ഫാ.ജോസഫ് വെള്ളമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവ്വമായ പരിശുദ്ധ കുർബാന അർപ്പിച്ചു. രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ആന്റണി തുണ്ടത്തിൽ, ഫൊറോന ഡയറക്ടർമാരായ ഫാ.തോമസ് കണ്ടത്തിൽ, ഫാ.ലുക്ക തെക്കേമഠത്തിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ഉപ്പുതറ പള്ളി വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ എല്ലാവർക്കും നന്ദി അറിയിച്ചു. തീർത്ഥാടകർ ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നു കഴിഞ്ഞപ്പോൾ പരിപാടികൾക്ക് സമാപനമായി. ഉപ്പുതറ സെൻറ് മേരീസ്ഇടവക ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഹൈറേഞ്ച് മേഖല മരിയൻ റാലി ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ മിഷൻ ലീഗ് രൂപത വൈസ് പ്രസിഡണ്ട് നോറ അലാനിക്കിലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു