തിരുവനന്തപുരം: ഓണാവധി ആഘോഷിക്കാൻ ബഡ്ജറ്റ് ഫ്രണ്ട്ലി പാക്കേജുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാ വിഭവവും ഈ ഓണത്തിന് കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേർന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ബസ്-ബോട്ട് കോംബോ ടൂറുകൾ അവതരിപ്പിക്കുന്നത്.
കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസുകളിൽ എത്തിയശേഷം ആഡംബര ബോട്ടുകളിൽ മനോഹരമായ കായൽ യാത്ര ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ചാണ് ടൂർ പാക്കേജ് ക്രമപ്പെടുത്തിയിരിക്കുന്നത്.ആലപ്പുഴയിൽ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് ഇന്ദ്ര ബോട്ടിലും ആണ് കെഎസ്ആർടിസി ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂർ പറശ്ശിനിക്കടവിൽ ബോട്ടിന്റെ മുകളിൽ ഡക്കിൽ നിന്ന് യാത്ര ചെയ്യാൻ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി 250 ഓളം ടൂർ പാക്കേജുകൾ ആണ് ബജറ്റ് ടൂറിസം സെൽ തയ്യാറാക്കിയിട്ടുള്ളത്. വയനാട്, മൂന്നാർ, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനയാത്രയും കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. *ബുക്കിംഗിനും, കൂടുതൽ വിവരങ്ങൾക്കുമായി -**ജില്ലാ കോ – ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ,തിരുവനന്തപുരംജയകുമാർ 9447479789കൊല്ലംമോനായി ജെ കൃഷ്ണ 974796768പത്തനംതിട്ടസന്തോഷ് കുമാർ സി 9744348037ആലപ്പുഴഷഫീഖ് 9846475874എറണാകുളം& കോട്ടയംപ്രശാന്ത് വി.പി 9447223212ഇടുക്കിരാജീവ് എൻ ആർ 9446525773തൃശ്ശൂർഡൊമനിക് പെരേര 9747557737പാലക്കാട്ഇന്ദുലാൽ സി 9495450394മലപ്പുറംഷിജിൽ എസ് 8590166459കോഴിക്കോട്സൂരജ് റ്റി 9544477954വയനാട്റൈജു ഐ ആർ 8921185429കണ്ണൂർ & കാസർഗോഡ്തനീർ 9526863675