റ​ബ​ർ താ​ങ്ങു​വി​ല കൂ​ട്ടി; 250 രൂ​പ ആ​ക്കും

തിരുവനന്തപുരം: റ​ബ​ര്‍ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചു. നി​ല​വി​ല്‍ 200 രൂ​പ​യാ​ണ് താ​ങ്ങു​വി​ലനെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും. സം​ഭ​ര​ണ വി​ല ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ത​മാ​യി ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. നാ​ളി​കേ​ര​ത്തി​ന് പ്ര​ത്യേ​ക സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍
ആ​രം​ഭി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.കൃ​ഷി സ​ഖി വ​നി​ത ക​ര്‍​ഷ​ക വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തിന് വേണ്ടിയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാം ​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കും. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ പ്രോ​ത്സാ​ഹ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!