ബക്രീദ് അവധി; പാസ്പോ‍ർട്ട് അപ്പോയിന്റ്മെന്റുകൾ മെയ് 27-ലേക്ക് പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: 25 മേയ്  2026

ഈദ്-ഉൽ-അദ്ഹ (ബക്രീദ്) പ്രമാണിച്ചുള്ള അവധിയിൽ മാറ്റം വന്നതിനെ തുടർന്ന്, തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾക്കും ആറ്റിങ്ങൽ, പത്തനംതിട്ട എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾക്കും 2026 മെയ് 27 പ്രവൃത്തി ദിനമായിരിക്കും. ഈ കേന്ദ്രങ്ങൾക്ക് 2026 മെയ് 28-ന് അവധിയായിരിക്കും. അതിനാൽ മെയ് 28-ലേക്ക് ബുക്ക് ചെയ്തിട്ടുള്ള എല്ലാ പാസ്‌പോർട്ട്, പി.സി.സി (PCC) അപ്പോയിന്റ്മെന്റുകളും മെയ് 27-ലേക്ക് പുതുക്കി നിശ്ചയിച്ചു. ഈ ദിവസത്തേക്ക് പാസ്‌പോർട്ട്, പി.സി.സി അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇതിനകം അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്ക്, നേരത്തേ അനുവദിക്കപ്പെട്ടിട്ടുള്ള അതേ സമയക്രമത്തിൽ മെയ് 27-ന് ബന്ധപ്പെട്ട പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് 0471-2470225 എന്ന നമ്പറിലോ, rpo.trivandrum@cpo.gov.in എന്ന ഇമെയിലിലോ, 8089685796 എന്ന വാട്ട്സ്ആപ്പ് (WhatsApp) നമ്പറിലോ ബന്ധപ്പെടുക.

6 thoughts on “ബക്രീദ് അവധി; പാസ്പോ‍ർട്ട് അപ്പോയിന്റ്മെന്റുകൾ മെയ് 27-ലേക്ക് പുതുക്കി നിശ്ചയിച്ചു

  1. Suerb blog youu hasve here butt I waas cuurious if youu knew off anyy use discussion forus tthat cover
    tthe sqme topics dischssed here? I’d really like to bbe a
    pat oof online community whre I caan get feed-back from othger
    explerienced individuals that shar thhe sam interest. If
    yyou havge anyy recommendations, please lett mme know. Thank you!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!