മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും കോട്ടയത്ത് ഉജ്ജ്വല സ്വീകരണം

കോട്ടയം: കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മന്ത്രിയായതിലും പാർട്ടി ചീഫ് കോഡിനേറ്റർ സർക്കാർ ചീഫ് വിപ്പായി നിയമിതനായതിലും അനുമോദിച്ച് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെ (വെള്ളിയാഴ്ച) വൈകിട്ട് 4.30ന് കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പരിപാടി നടക്കുക.ജില്ല പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് അധ്യക്ഷനാകുന്ന യോഗം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.പാർട്ടി ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം.പി, യു ഡി എഫ് ജില്ലാ ചെയർമാൻ ഇ.ജെ ആഗസ്തി, വിനു ജോബ് എം. എൽ എ എന്നിവർ ആശംസകൾ അർപ്പിക്കും. പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.പരിപാടിയിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജില്ല പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫും ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ടും അഭ്യർത്ഥിച്ചു

19 thoughts on “മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും കോട്ടയത്ത് ഉജ്ജ്വല സ്വീകരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!