ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റിൽ വകുപ്പുതല ഏകോപനയോഗം ചേർന്നു. ജില്ലയിൽ വെസ്റ്റ്നൈൽ പനി, ജപ്പാൻ ജ്വരം എന്നിവ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിൽ രോഗങ്ങൾ റിപ്പോർട്ടുചെയ്ത ചേർത്തല നഗരസഭ, കഞ്ഞിക്കുഴി, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുകളിൽ ഫോഗിംഗ് അടക്കമുള്ള കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ചു.
വാർഡുതല ശുചിത്വ സമിതികൾക്കുള്ള ഫണ്ട് ലഭ്യമായെന്ന് ഉറപ്പുവരുത്താനും ഫണ്ട് വിനിയോഗിച്ച് പൊതുജന പങ്കാളിത്തത്തോടെ കാര്യക്ഷമമായ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.
ആരോഗ്യ പ്രവർത്തകർ, വാർഡുതല ശുചിത്വ സമിതി അംഗങ്ങൾ, ഏകാരോഗ്യ സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് അതതു വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കണം. രോഗവാഹകരാകാൻ സാധ്യതകൂടുതലുള്ള പന്നികളെ വളർത്തുന്ന ഫാമുകളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറാൻ മൃഗസംരക്ഷണ വകുപ്പിനു നിർദ്ദേശം നൽകി.
ലക്ഷണങ്ങൾ സംശയിക്കുന്ന രോഗികളുടെ വിവരങ്ങൾ റിപ്പോർട്ടു ചെയ്യാനും ജില്ല മെഡിക്കൽ ഓഫീസുമായി ഏകോപനം നടത്തുന്നതിനും ആയുർവേദ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ഡെപ്യൂട്ടി കളക്ടർ ജെ മോബി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. എസ് ആർ ദിലീപ് കുമാർ വിവിധ വകുപ്പുകളുടെ ഏകോപനത്തിനുള്ള മാർഗ്ഗരേഖ അവതരിപ്പിച്ചു. വിവിധ വകുപ്പ് മേധാവികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

I am truly thankful to the owner of this web site who has shared this fantastic piece of writing at at this place.
I do not even understand how I ended up here, but I assumed this publish used to be great
I am truly thankful to the owner of this web site who has shared this fantastic piece of writing at at this place.
I am truly thankful to the owner of this web site who has shared this fantastic piece of writing at at this place.
Pretty! This has been a really wonderful post. Many thanks for providing these details.
Nice post. I learn something totally new and challenging on websites
For the reason that the admin of this site is working, no uncertainty very quickly it will be renowned, due to its quality contents.
Great information shared.. really enjoyed reading this post thank you author for sharing this post .. appreciated