ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (ഫസ്റ്റ് എന്‍ സി എ – വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍. 790/2022) തസ്തികക്കായി നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാലും മാതൃ റാങ്ക് പട്ടികയുടെ കാലാവധിയില്‍ വിശ്വകര്‍മ്മ വിഭാഗത്തിന് മറ്റ് എന്‍ സി എ ടേണുകള്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക
2024 സെപ്റ്റംബര്‍ 20 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
