നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 28, 29, മെയ് 1 തീയതികളിലായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പരിശീലനം നൽകിയിരുന്നു. ഈ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ, തുടർ പരിശീലനം ആവശ്യമുള്ളവർ എന്നിവർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് (മെയ് 2) ഉച്ചയ്ക്ക് 2ന് പരിശീലനം ക്രമീകരിച്ചിട്ടുള്ളതായി ട്രെയ്നിംഗ് നോഡൽ ഓഫീസർ അറിയിച്ചു.

ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.