തു​ലാ​പ്പ​ള്ളി പു​ളി​ക്ക​ൽ ജോ​സ​ഫൈ​നെ (സി​ൽ​ബി-24) തേ​ടി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ജ​മ്മു കാ​ഷ്മീ​രി​ൽ

എ​രു​മേ​ലി :പൊ​ട്ടി​പ്പോ​യ​ മൊ​ബൈ​ൽ ഫോ​ണിനു പ​ക​രം പു​തി​യ ഫോ​ൺ വാ​ങ്ങാ​ൻ തു​ലാ​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ​നി​ന്ന് കാ​റു​മാ​യി എ​രു​മേ​ലി​ക്ക് പോ​യ ജോ​സ​ഫൈ​നെ (സി​ൽ​ബി-24) തേ​ടി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ജ​മ്മു കാ​ഷ്മീ​രി​ൽ.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 23ന് ​രാ​വി​ലെ​യാ​ണ് ജോ​സ​ഫൈ​ൻ, പി​താ​വ് തു​ലാ​പ്പ​ള്ളി പു​ളി​ക്ക​ൽ ബി​നോ​യി​യു​ടെ കെ​എ​ൽ-34-​എ 4768 ന​മ്പ​റി​ലു​ള്ള ആ​ൾ​ട്ടോ കാ​റി​ൽ ത​നി​യെ വീ​ട്ടി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. രാ​ത്രി വൈ​കി​യും മ​ക​ൻ വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മു​ൻ വാ​ർ​ഡ് മെം​ബ​ർ സി​ബി മു​ഖേ​നെ പി​താ​വ് വി​വ​രം പ​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. പിറ്റേ​ന്നും മ​ക​ന്‍റെ വി​വ​രം ല​ഭ്യ​മാ​യി​ല്ലെ​ന്ന് പി​താ​വ് അ​റി​യി​ച്ച​തോ​ടെ പ​മ്പ പോ​ലീ​സ് യു​വാ​വി​ന്‍റെ തി​രോ​ധാനം സം​ബ​ന്ധി​ച്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജോ​സ​ഫൈ​ൻ സ​ഞ്ച​രി​ച്ച ആ​ൾ​ട്ടോ കാ​ർ കാ​ണാ​താ​യ ദി​വ​സം 23നു ​രാ​വി​ലെ 10.10ന് ​തു​ലാ​പ്പ​ള്ളി വ​ട്ട​പ്പാ​റ ഭാ​ഗ​ത്ത്‌ ക​ട​ന്നു​പോ​യ​താ​യി സി​സി​ടി​വി കാ​മ​റാ​ദൃ​ശ്യ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​തേ കാ​ർ 10.14ന് ​ക​ണ​മ​ല ജം​ഗ്ഷ​നി​ൽ​നി​ന്ന് ഇ​ട​ക​ട​ത്തി റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​വും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു​ള്ള സ​ഞ്ചാ​രം വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ജോ​സ​ഫൈ​ൻ കാ​ർ എ​വി​ടെ​യോ ഉ​പേ​ക്ഷി​ച്ച ശേ​ഷം ഡി​ണ്ടി​ഗ​ൽ എ​ത്തി സിം ​കാ​ർ​ഡും മൊ​ബൈ​ൽ ഫോ​ണും വാ​ങ്ങി​യ​താ​യി സൂ​ച​ന ല​ഭി​ച്ചു.ഈ ​ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ർ​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്ന് പ​ഞ്ചാ​ബ് വ​ഴി ജ​മ്മു കാ​ഷ്മീ​രി​ൽ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ എ​ത്തി​യ​താ​യി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി​യി​ൽ എ​ത്തി​യ പോ​ലീ​സ് ഇ​പ്പോ​ൾ ജ​മ്മു കാ​ഷ്മീ​രി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നാ​ണ് അ​റി​ഞ്ഞ​തെ​ന്ന് ജോ​സ​ഫൈ​ന്‍റെ പി​താ​വ് ബി​നോ​യി പ​റ​ഞ്ഞു.ബി​ബി​എ ബി​രു​ദ​ധാ​രി​യാ​ണ് ജോ​സ​ഫൈ​ൻ. 25 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ കാ​ർ ഡ്രൈ​വ് ചെ​യ്താ​ൽ കാ​ലി​ന് ക​ടു​ത്ത വേ​ദ​ന ഉ​ണ്ടാ​കു​ന്ന മ​ക​ൻ ഇ​ത്ര​യും ദൂ​രം പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ർ എ​വി​ടെ​യെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ചെ​ങ്കി​ൽ അ​തു ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ദു​രൂ​ഹ​ത‍​യു​ണ്ടെ​ന്ന് പി​താ​വ് ബി​നോ​യ്‌ പ​റ​ഞ്ഞു. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ നി​ർ​ദേ​ശം ന​ൽ​കി മ​ക​നെ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​നോ​യി ആ​വ​ശ്യ​പ്പെ​ട്ടു

5 thoughts on “തു​ലാ​പ്പ​ള്ളി പു​ളി​ക്ക​ൽ ജോ​സ​ഫൈ​നെ (സി​ൽ​ബി-24) തേ​ടി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ജ​മ്മു കാ​ഷ്മീ​രി​ൽ

  1. Alright guys, so I checked out v9betvietnam. The Vietnamese site is cool, easy to navigate even for a newbie like me. Good promotions and some decent odds. Might be my new go-to spot! You can find it here: v9betvietnam

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!