പെരുവന്താനം :മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ കേരള സർക്കാർ പുതിയതായി എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ അനുവദിച്ച എം.സി.എ കോഴ്സിന്റെ ഉദ്ഘാടനവും ശാസ്ത്രപ്രതിഭാ സംഗമവും ഫെബ്രുവരി 19 നു രാവിലെ 10 മണിക്ക്. പുതിയ കോഴ്സിന്റെ ഉദ്ഘാടനം കെ.ജെ തോമസ് എക്സ്. എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖ പ്രഭാഷണവും , പ്രമുഖ നാനോ ശാസ്ത്രജ്ഞൻ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണവും നടത്തും. സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, വകുപ്പ് മേധാവി ജിന്റുമോള്‍ ജോൺ തുടങ്ങിയവർ സംസാരിക്കും.തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട 50 സ്‌കൂളുകളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ അവബോധം വളർത്തുന്നതിനുവേണ്ടി ഏഷ്യയിലെ പ്രമുഖ നാനോ ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. സാബു തോമസ് ‘സമീപകാല നാനോ ടെക്‌നോളജി വളർച്ചയും അതിന്റെ പ്രായോഗികത സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കും. തുടർന്ന് വിക്രം സാരാഭായ് ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. വി അശോക് ‘ബഹിരാകാശ ഗവേഷണവും അതിന്റെ അനന്തര ഫലങ്ങളും അനുദിന ജീവിതത്തിൽ’ എന്ന വിഷയത്തിലും,ഡോ. വി വെങ്കിടരാമന്‍ ,നക്ഷത്രങ്ങളും അവയുടെ പരിണാമത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും, സാധ്യതകളും, എന്നാ വിഷയത്തിലും ക്ലാസുകള്‍ നയിക്കും. തുടർന്ന് പ്രമുഖ ഡേറ്റ സയിന്റിസ്റ് ഡോ. അഭിറാം ശ്രീകുമാർ ‘മെഷീന്‍ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്’ എന്ന വിഷയത്തിൽ ക്ലാസുകൾ നയിക്കും. തുടർന്ന് വിദ്യാർത്ഥികൾക്കു ശാസ്ത്രജ്ഞരോടുള്ള സംവാദത്തിനുള്ള അവസരവും ഉണ്ടായിരിക്കും. തുടർച്ചയായ റാങ്ക് നേട്ടങ്ങളും നൂറു ശതമാനം വിജയവും നേടി വരുന്ന സെന്റ് ആന്റണീസ് കോളേജ് കാലത്തിന്റെ പ്രത്യേകതകൾ മനസിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീന്‍ ലേണിംഗ് എന്നിവയിലൂന്നി എം.സി.എ പ്രോഗ്രാം ആരംഭിക്കുന്നതു വഴി മികച്ച ടെക്കികളെ വാർത്തെടുത്ത് ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടിയെടുക്കുവാൻ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണു എം.സി.എ ആരംഭിക്കുന്നതെന്ന് കോളേജ് ചെയർമാൻ ബെന്നി തോമസും പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും വ്യക്തമാക്കി. തുടർന്ന് ഹോട്ടൽ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ് , റോബോട്ടിക്‌സ്, വി ആർ, ഏവിയേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകൾ അവതരിപ്പിക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും. പരിപാടികൾക്ക് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ജോസ് ആന്റണി, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ, ബോബി കെ മാത്യു, ജിന്റു മോൾ ജോൺ, പ്രയിസി ആന്റണി, നാൻസി ഡിക്രൂസ്, മോനിഷ എം മോഹനൻ, ആർഷന രാജീവ്, ശ്രീലക്ഷ്മി ബാബു, എല്‍ദോസ് ബേബി, അശ്വനി ജയ്സി, ജിനു തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

Chỉ trong 5 năm ngắn ngủi, nhà cái xn88 đã ghi nhận hơn 5,2 triệu người dùng đăng ký trên toàn hệ thống, với mức tăng trưởng trung bình 48% mỗi quý – một con số ấn tượng mà không phải tân binh nào cũng làm được. TONY04-14H