ബ്രാൻഡിക്ക് പേരിടാം, സമ്മാനം നേടാം; പുതുവർഷത്തിൽ വേറിട്ട മത്സരവുമായി ബെവ്‌കോ

തിരുവനന്തപുരം: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്കും അവസരം. ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്നവർക്ക് ബെവ്‌കോ (Bevco) ആകർഷകമായ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പുതുവർഷത്തോടനുബന്ധിച്ചാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ഉൽപ്പന്നത്തിന് ജനകീയമായ പേര് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം. മദ്യവ്യവസായ രംഗത്ത് ഇതാദ്യമായാണ് ഇത്തരമൊരു പേരിടൽ മത്സരം നടക്കുന്നത്.താൽപ്പര്യമുള്ളവർക്ക് പേരുകൾ ബെവ്‌കോയെ മേയിലിലൂടെ അറിയിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 10000 രുപ സമ്മാനം ലഭിക്കും. വരാനിരിക്കുന്ന പുതിയ ബ്രാൻഡിന്റെ വിപണന സാധ്യതകൾ കൂടി കണക്കിലെടുത്താണ് ബെവ്‌കോയുടെ ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!