പിറവം പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി  യുവാവ് മരിച്ചു. എരുമേലി സ്വദേശിക്ക്  ഗുരുതര പരുക്ക് 

പിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കുക്കേറ്റു. കാഞ്ഞിരപ്പിള്ളി സ്വദേശി ആൽവിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) നെ പിറവം ജെഎംപി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് കയറ്റി പിറവം ഭാഗത്തേക്ക് വന്ന ലോറിയിലേക്ക് കാറിനെ മറികടന്ന് വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആൽവിന് അപകട സ്ഥലത്ത് തന്നെ ജീവൻ നഷ്ട്മായി. ഈ സമയം ഇത് വഴി വന്ന നേവി ഉദ്യോഗസ്ഥൻ സിരീഷ് ആണ് പരുക്കേറ്റ അലക്സിനെ ജെ.എംപി ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകിയത്. അപകടത്തിന്റെ നടുക്കത്തിൽ ആദ്യം പകച്ചുപോയ നാട്ടുകാരും പിന്നീട് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മരണപ്പെട്ട ആൽവിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!