‘പ്ലാസ്റ്റിക് അരുത്’ അറിയിപ്പില്‍ മാത്രം; ഇരുമുടിക്കെട്ടിലൂടെയും സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍ കണക്കിന്

ശബരിമല: പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുള്ള ശബരിമലയില്‍ ഇരുമുടിക്കെട്ടിലൂടെയും തോള്‍സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍കണക്കിന് പ്ലാസ്റ്റിക്. ഇത് നിയന്ത്രിക്കാന്‍ പ്രചാരണം നടത്തേണ്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചെയ്യുന്നത് പരിമിതമായ കാര്യങ്ങള്‍ മാത്രം.

മലകയറി സന്നിധാനത്ത് എത്തുന്നവരോട് ഉച്ചഭാഷിണിയിലൂടെ പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണം നടത്തുന്ന വിചിത്രരീതിയാണ് ഇപ്പോഴുള്ളത്. സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് വിരുദ്ധ വീഡിയോ പ്രചാരണങ്ങള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുമെന്ന് കഴിഞ്ഞവര്‍ഷം ദേവസ്വം പറഞ്ഞിരുന്നതാണ്. അതുണ്ടായില്ല.

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പൂജാസാധനങ്ങളും പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും ശബരിമലയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് തന്ത്രി നിര്‍ദേശിച്ചിരുന്നു. പിന്നാലെ, ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും കെട്ടുനിറയ്ക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തടഞ്ഞ് ബോര്‍ഡ് സര്‍ക്കുലറും ഇറക്കിയതാണ്. എന്നാല്‍, മറ്റു ക്ഷേത്രങ്ങളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വരുന്നവർ ഇതൊന്നും പാലിക്കുന്നില്ല.

73 thoughts on “‘പ്ലാസ്റ്റിക് അരുത്’ അറിയിപ്പില്‍ മാത്രം; ഇരുമുടിക്കെട്ടിലൂടെയും സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍ കണക്കിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!