ശബരിമല :സേഫ് സോൺ 2025 ന്റെ ഭാഗമായി സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കണ്ണിമല, കണമല എന്നീ ഭാഗങ്ങളിൽ അയ്യപ്പ ഭക്തരുമായി വരുന്ന ഡ്രൈവർമാർക്ക് സുരക്ഷിതയാത്രാ മുന്നറിയിപ്പ് നൽകുന്നതിനായി വിവിധഭാഷകളിൽ അച്ചടിച്ച നോട്ടീസുകൾ വിതരണം ചെയ്തു. തമിഴ്, തെലുങ്ക് , കന്നട , ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ആണ് നോട്ടീസ് വിതരണം നടത്തിയത്. ശബരിമല റോഡുകൾ കൊടുംവളവുകളും വലിയ കയറ്റങ്ങളും ഇറക്കങ്ങളും ആയതിനാൽ വാഹനത്തിൻ്റെ വേഗത കുറച്ചു ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ഗിയറുകളിൽ മാത്രമേ വാഹനം ഓടിക്കുവാൻ പാടുള്ളു എന്ന സന്ദേശമാണ് ഡ്രൈവർമാർക്ക് നോട്ടീസ് വിതരണം ചെയ്തതിലൂടെ എരുമേലി സേഫ് സോൺ ടീം നടപ്പിലാക്കിയത്. വരും ദിവസങ്ങളിലും ഈ ബോധവത്കരണ പരിപാടി തുടരുന്നതാണ് എന്ന് സേഫ് സോൺടീം അറിയിച്ചു. കൂടാതെ എരുമേലി പ്രദേശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലും നോട്ടീസ് വിതരണവും ബോധവത്കരണവും നടത്തുകയും ചെയ്തു. സേഫ് സോൺ ടീമിനോടൊപ്പം പോലീസും ഈ ബോധവത്കരണ പരിപാടിയിൽ സജീവമായി പങ്കെടുത്തു. എരുമേലി സേഫ് സോൺ കണ്ട്രോൾ റൂം എംവിഐ ജയപ്രകാശ് ബി, മനോജ് കുമാർ, ജോണി തോമസ്, ബിജു എഎംവിഐ മാരായ രാജേഷ് എം സ്, വിഷ്ണു ജെ നായർ , ജിതിൻ എസ്, രോഹിത് എസ്, മാനവ് സതീഷ്, സേഫ് സോൺ പെട്രോളിങ്ങിനായി എത്തിച്ചേർന്ന വിവിധ ഓഫീസുകളിലെ എ എം വി ഐ മാർ താത്കാലിക ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു

Your writing has an impressive elegance that makes your content unforgettable.