എരുമേലി കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർഥിയായ ഡോ .ഷിജിമോൾ തോമസിന് “ഗ്യാസ് സ്ററൗവ്” ചിഹ്നം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ .സി പി ഐ ക്ക് അനുവദിച്ചിരിക്കുന്ന ഡിവിഷനിൽ ആണ് ഡോ ഷിജിമോൾ തോമസ് മത്സരിക്കുന്നത് .ഡോ ഷിജിമോൾ തോമസ് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ കോമേഴ്‌സ് വിഭാഗം ഹെഡ് ആണ് .വാണിജ്യ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഷിജിമോൾ മുക്കൂട്ടുതറ അടിച്ചിലമാക്കൽ തോമസിന്റെയും റോസമ്മയുടെയും മകളും റബ്ബർ വ്യാപാരിയായ മുക്കൂട്ടുതറ കൊണ്ടാട്ടുകുന്നേൽ അനിലിന്റെ ഭാര്യയുമാണ് .സാമൂഹ്യ സാംസ്‌കാരിക ,സാമൂഹിക രംഗത്തെ നിറസാന്നിധ്യമായ ഡോ .ഷിജിമോൾ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് .
