എരുമേലി കെ എസ് ആർ ടി സി സെന്ററിന്റെ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കണം 

എരുമേലി :എരുമേലി കെ എസ് ആർ ടി സി സെന്ററിന്റെ സ്ഥലം എരുമേലി   പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ആവശ്യം .വർഷങ്ങളായി ശബരിമല തീർത്ഥാടനകേന്ദ്രമായ എരുമേലിയിൽ  കെ എസ് ആർ ടി സി  ഓപ്പറേറ്റിംഗ്  സെന്റർ   പ്രവർത്തിച്ചു വരുന്ന സ്ഥലം കോടതി വിധിയെത്തുടർന്ന് പ്രവർത്തനം നിലക്കുന്ന സ്ഥിതിയാണ് .കവുംങ്ങുംകുഴിയിലെ പഞ്ചായത്തിന്റെ പ്ലാന്റുകൾ പ്രവർത്തന സജ്‌ജമാക്കണം ,കടലാസ്സിൽ മാത്രമാണ് കവുംങ്ങുംകുഴി പ്ലാന്റ് പ്രവർത്തിക്കുന്നത് .

കെ എസ് ആർ ടി സി  ഓപ്പറേറ്റിംഗ്  സെന്റർ പ്രവർത്തിക്കുന്ന സ്ഥലം പഞ്ചായത്ത് അക്വിസിഷൻ മൂലം ഏറ്റെടുടുക്കുവാനും  ,കവുംങ്ങുംകുഴി പ്ലാന്റ് പ്രവർത്തന സജ്‌ജമാക്കുമെന്നും ഉറപ്പുനൽകുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ വോട്ടർമാർ തയ്യാറാകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ്സ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് പഴയതോട്ടവും ,ഐ എൻ എൽ ജില്ലാ സെക്രട്ടറി സലിം വാഴമറ്റവും ആവശ്യപ്പെട്ടു .

3 thoughts on “എരുമേലി കെ എസ് ആർ ടി സി സെന്ററിന്റെ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കണം 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!