കാഞ്ഞിരപ്പള്ളി : എല്ലാ വിഷമതകളിലും ആകുലതകളിലും സാമ്പത്തിക ബുദ്ധിമുട്ടുകളിലും പ്രവർത്തകരെ ചേർത്തുനിർത്തുന്ന പാർട്ടിയാണ് കേരളാ
കോൺഗ്രസ് (എം) എന്ന് ശബ്ദകലാകാരനും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന
വിഴിക്കിത്തോട്ട് ജയകുമാറിന്റെ കുടുംബത്തിന് കാരുണ്യ ഭവനം നിർമ്മിച്ചു
നല്കിയതോടെ വെളിവാക്കപ്പെട്ടുവെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ
അഭിപ്രായപ്പെട്ടു.
വിഴിക്കിത്തോട് ജയകുമാറിന്റെ ശബ്ദം കേരളാകോൺഗ്രസിന്റെ
ആത്മാവിന്റെ ശബ്ദമാണ് . അദ്ദേഹത്തിന്റെ കുടുംബം കേരളാ കോൺഗ്രസിന്റെ
കുടുംബമാണ്. ഈ കുടുംബത്തെ എക്കാലും പാർട്ടി നെഞ്ചോടു ചേർത്തു നിർത്തും. ഒരു
ഭരണകർത്താവെന്ന നിലയിൽ കെ.എം. മാണി കേരളീയ സമൂഹത്തിന് ചെയ്ത സേവനങ്ങൾ വിസ്മരിക്കാനാവാത്തതാണ്. കാരുണ്യ പദ്ധതിയിലൂടെയും ക്ഷേമപെൻഷനുകളിലൂടെയും നിസ്സഹായരായരെ ചേർത്തു നിർത്തുവാൻ കെ.എം. മാണിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താനാണ് കാരുണ്യഭവനുകൾ നിർമ്മിക്കുന്നത്.
സാധുജനങ്ങളെ സംരക്ഷിക്കുവാനും പാർശ്വവത്ക്കരിക്കപ്പെട്ടവരെ സഹായിക്കുവാനും എപ്പോഴും പരിശ്രമിക്കണമെന്ന് നിയമസഭയിൽ നവാഗതനായെത്തിയപ്പോൾ കെ .എം. മാണി ഞങ്ങളെ ഉപദേശിച്ചിരുന്നു. ഇത് പൊതുജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തിയുണ്ടെന്നും വിഴിയ്ക്കത്തോട് ജയകുമാറിന്റെ കുടുംബത്തിന് നിർമ്മിച്ച കാരുണ്യ ഭവനത്തിന്റെ താക്കോൽ ദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. . ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, ചിറക്കടവ് താമരക്കുന്ന് പളളി വികാരി ഫാ. റെജി വയലുങ്കൽ, നിർമ്മാണക്കമ്മറ്റി ചെയർമാൻ സാജൻ തൊടുക, കൺവീനർ ഷാജി പാമ്പൂരി, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ സാജൻ കുന്നത്ത്, മാത്യു ആനിത്തോട്ടം, ജെസി ഷാജൻ, ജോസഫ് സൈമൺ,ജോണിക്കുട്ടി. മഠത്തിനകം, ജോളി മടുക്കക്കുഴി, റിജോ വാളാന്തറ, സുമേഷ് ആൻഡ്രൂസ്, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ , ബേബിച്ചൻ പനക്കൽ, ശ്രീകാന്ത് എസ്. ബാബു, രാഹുൽ ബി.പിള്ള, ആന്റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.നിർമ്മാണ ജോലി ഏറ്റെടുത്ത ചീരാംകുഴി കൺസ്ട്രക്ഷൻ മാനേജർ മനോജ് ചീരാംകുഴിയെ മെമന്റോ നല്കി മന്ത്രി ആദരിച്ചു.ആയിരം
സ്ക്വയർ ഫീറ്റിൽ 3 ബെഡ് റൂമുകളും ലിവിങ് – ഡൈനിംഗ് റൂമുകളുമുള്ള കാരുണ്യ
ഭവൻ കെ.എം. മാണി പൊളിറ്റിക്കൽ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ്
പൂർത്തീകരിച്ചത്.
