ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ​യു​ടെ 15-ാമ​ത് ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ (67) സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി ബി. ​സു​ദ​ർ​ശ​ൻ റെ​ഡ്ഡി​യെ 152 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​ത്. ആ​കെ പോ​ൾ ചെ​യ്ത​ത് 767 വോ​ട്ടു​ക​ളാ​ണ്. ഇ​തി​ൽ 452 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് സി ​പി രാ​ധാ​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​ത്. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​യാ​ണ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര മ​ന്ത്രി​മാ​രും രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു. മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​റും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്തി​ല്ല.

ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​ഗ്ദീ​പ് ധ​ൻ​ക​ർ രാ​ജി​വ​ച്ച​തി​നാ​ലാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!