എരുമേലി:എസ്എസ്എൽസി പരീക്ഷയിൽ എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിന് ഇത്തവണയും 100 ശതമാനം വിജയം.56 കുട്ടികൾ പരീക്ഷ എഴുതിയതിൽ 3 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. വിജയികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് ആയ എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് പരിപാലന സമിതി അഭിനന്ദിച്ചു. മുൻ വർഷങ്ങളിലും ഈ സ്കൂൾ 100% വിജയം കൈവരിച്ചിരുന്നു. എസ്. എസ് എൽ. സി എഴുതിയ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ സ്കൂൾ അധ്യാപകരും മാനേജ്മെന്റും തുടക്കം മുതൽ ഏറെ ശ്രദ്ധപതിപ്പിച്ചിരുന്നു. 100% വിജയം നേടിയ വിദ്യാർത്ഥികളെയും ഫുൾ എ പ്ലസ് ലഭിച്ചവരെയും സ്കൂൾ മാനേജർ നാസർ പനച്ചിയിൽ മാനേജിഗ് സെക്രട്ടറി മിതുലാജ് മുഹമ്മദും കമ്മറ്റി അംഗങ്ങളും പി റ്റി എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞ് പാടിക്കലും അഭിനന്ദിച്ചു.
ഫുൾ എ പ്ലസ് ലഭിച്ച അദ്നാൻ, സുനീഷ്, , ആദർശ് എന്നീ കുട്ടികൾ
