തിരുവനന്തപുരം :എൻ.സി.സി. ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന്റെ നേതൃത്ത്വത്തിൽ ആർമി, നേവി, എയർഫോഴ്സ് എന്നീ വിഭാഗങ്ങളിലെ എൻ.സി, സി. കേഡറ്റുകൾ ‘ ട്രാഫിക്ക് പോലീസിനൊപ്പം ഒരു ദിവസം’ എന്ന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ 20 സ്ഥലങ്ങളിലായി ഏകദേശം 200 ഓളം എൻ.സി.സി കേഡറ്റുകളും മറ്റ് സ്റ്റാഫുകളും ട്രാഫിക് പോലീസുമായി ചേർന്ന് പ്രവർത്തിച്ചു.

ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥർ ജോലിയ്ക്കിടെ നേരിടുന്ന വെല്ലുവിളികൾ, ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാനും പൊതു ജന മദ്ധ്യത്തിൽ പ്രവർത്തിയ്ക്കുന്നതിലൂടെ നമ്മുടെ കേഡറ്റുകൾക്ക് പ്രായോഗിക പരിശീലനം നേടുന്നതിനോടൊപ്പം സമൂഹവുമായി ശക്തമായി ബന്ധം സ്ഥാപിയ്ക്കുന്നതിനുളള പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
മാനവീയം വിഥിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരളാ – ലക്ഷദ്വീപ് എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേഷ് ഷൺമുഖം,
തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ ആനന്ദ് കൂമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് IPS, കമാണ്ടിംഗ് ഓഫീസർ കേണൽ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു