പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇന്ന് ആരംഭിക്കും

ന്യൂ​ഡ​ൽ​ഹി :  കിരീടവകാശി മുഹമ്മദ് ബിൽ സൽമാൻ രാജകുമാരൻറെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെയ്ക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദർശനമാണ് ഇത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം സൗദി സന്ദർശിച്ചിരുന്നു.ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​രു​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി സം​സാ​രി​ക്കും.വൈ​കി​ട്ട് സൗ​ദി കി​രീ​ടാ​വ​കാ​ശി മൊ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. ഇ​ന്ത്യ-​സൗ​ദി ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ യോ​ഗ​വും ന​ട​ക്കും.പ്ര​ധാ​ന​മ​ന്ത്രി​ക്ക് സൗ​ദി കി​രീ​ടാ​വ​കാ​ശി അ​ത്താ​ഴ വി​രു​ന്നും ന​ൽ​കും. ഊ​ർ​ജ്ജ, പ്ര​തി​രോ​ധ രം​ഗ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ച​ർ​ച്ച ന​ട​ക്കും.സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ജി​ദ്ദ സ​ന്ദ​ർ​ശി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ ര​ണ്ട് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ റി​യാ​ദി​ലാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്റി എ​ന്നി​വി​ട​ങ്ങു​ന്ന പ​തി​നൊ​ന്ന് അം​ഗ ഉ​ന്ന​ത​ത​ല സം​ഘ​മാ​ണ് ഇ​ന്ന് ജി​ദ്ദ സ​ന്ദ​ര്‍​ശി​ക്കു​ക.  ഇന്ദിരാ ഗാന്ധിക്ക് ശേഷം ജിദ്ദ സന്ദർശിക്കുന്ന പ്രധാനമന്ത്രിയാണ്നരേന്ദ്ര മോദി.നാ​ല് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജി​ദ്ദ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!