എരുമേലി :എരുമേലി ഇരുമ്പൂന്നിക്കര വെട്ടാണിയിൽ വീട്ടിൽ ഗിരിനഗറിൽ രവീന്ദ്രൻ – മിനി ദമ്പതികളുടെ മകനായ വിശാഖ് രവീന്ദ്രൻ (32) അന്തരിച്ചു H1N1 ബാധിച്ച് അതീവ ഗുരുതര സ്ഥിതിയിൽ ബാംഗ്ലൂരിലെ ഫോട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
സംസ്കാരം17-3-2025 തിങ്കൾ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വിശാഖിന്റെ ചികിത്സയ്ക്ക് സാമ്പത്തികമില്ലാതെ നിർധന കുടുംബം ബുദ്ധിമുട്ടുന്നത് അറിഞ്ഞ് ജനകീയ സമിതി നാട്ടിൽ ധനസഹായ ശേഖരണം ആരംഭിച്ചതിനിടെയാണ് പ്രതീക്ഷകളെയും പരിശ്രമങ്ങളെയും പ്രാർത്ഥനകളെയും അസ്ഥാനത്താക്കി മരണം സംഭവിച്ചത്.
ബാംഗ്ലൂരിൽ ഫിസിയോതെറാപ്പിസ്റ് ആയി ജോലി ചെയ്ത് വരികെ കഴിഞ്ഞയിടെ ആണ് വിശാഖിന് എച്ച് 1എൻ 1 രോഗം പിടിപെട്ടത്. അണുബാധ ആന്തരീക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതോടെ അത്യാസന്ന നിലയിൽ ബാംഗ്ലൂരിലെ ഫൊട്ടിസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡയാലിസിൻ്റെയും വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.:
