മാർച്ച് 31 മുതൽ പുതിയ മാറ്റം; 15 വർഷം  പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി: 15 വർഷം പൂർത്തിയായ വാഹനങ്ങൾക്ക് മാർച്ച് 31 മുതൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ലെന്ന് ഡൽഹി സർക്കാർ. തലസ്ഥാന നഗരത്തിലെ വായുമലിനീകരണം കുറയ്‌ക്കാനാണ് നടപടിയെന്നാണ് പരിസ്ഥിതി മന്ത്രി മജീന്ദ്ര സിഹ് സിർസ അറിയിച്ചത്. അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങൾ പെട്രോൾ പമ്പുകളിൽ സ്ഥാപിക്കും.

2 thoughts on “മാർച്ച് 31 മുതൽ പുതിയ മാറ്റം; 15 വർഷം  പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!