ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ പത്മവിഭൂഷൺ. മരണാനന്തര ബഹുമതിയായാണ് എംടിക്ക് പത്മവിഭൂഷൺ നൽകിയത്.ഹോക്കി താരം പി.ആർ. ശ്രീജേഷിനും നടി ശോഭനയും ഹൃദ്രോഗവിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരവും പത്മഭൂഷണിനും അർഹരായി. 76-ാമത് റിപബ്ലിക് ദിത്തോടനുബന്ധിച്ച് രാജ്യത്ത് പത്മശ്രീ പുരസ്കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടിരുന്നു. 31 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്.തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്, പാരാ അത്ലറ്റ് ഹര്വീന്ദ്രര് സിങ്ങ്, കുവൈറ്റിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ശെയ്ക എ.ജെ. അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവർ പത്മശ്രീക്ക് അർഹരായി.
