ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാത (183 എ) യുടെ നവീകരണത്തിന് 82.16 കോടി.

ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാത(183 എ)യുടെ നവീകരണത്തിനായി 82.16 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന്
ആന്റോ ആന്റണി എംപി അറിയിച്ചു.

ദേശീയപാതയുടെ ഭരണിക്കാവ് മുതൽ കൈപ്പട്ടൂർ വരെയുള്ള 20 കി മീറ്റർ നവീകരണത്തിന് 19.76 കോടി രൂപയും മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള 12 കി മീറ്റർ നവീകരണത്തിന് 7.4 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

നിലവിലുള്ള റോഡിന്റെ സർഫസ് ടാറിങ്, റോഡിന്റെ ഇരുവശങ്ങളുടെയും കോൺക്രീറ്റിംഗ്, ഓടകളുടെ നിർമ്മാണം, കലുങ്കുകളുടെ നവീകരണം, ക്രാഷ് ബാരിയർ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കൽ, റോഡ് സേഫ്റ്റിക്ക് ആവശ്യമായ ക്രമീകരണങ്ങൾ എന്നിവയെല്ലാം ഈ പ്രവൃ ത്തിയിൽ ഉൾപ്പെടും. അഞ്ചുവർഷത്തെ വാറണ്ടിയിൽ ദേശീയ നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതിനാൽ ഉടൻ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംപി പറഞ്ഞു.

നിർദിഷ്ട പാതയുടെ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.1കി മീറ്റർ നവീകരണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള 5.64 കി മീറ്റർ നിർമ്മാണത്തിന് 8 കോടി രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചി രിക്കുകയാണ്. ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും, സംരക്ഷണഭിത്തി നിർമ്മിച്ചും, ഇന്റർലോക്ക് വിരിച്ചും, ദിശാ ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചും, കലുങ്കുകളും ഓടകളും നിർമ്മിച്ചും ദേശീയ നിലവാരത്തിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നതെന്നും ആന്റോ ആന്റണി എംപി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!