കാഞ്ഞിരപ്പള്ളി രൂപത: സുവർണ്ണ ജൂബിലി പള്ളി ശുശ്രൂഷി സംഗമം

കാഞ്ഞിരപ്പള്ളി: ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരായ നമുക്ക് അവിടുന്ന് നിശ്ചയിക്കുന്ന ശുശ്രൂഷയിലൂടെ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍  കടമയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.  കാഞ്ഞിരപ്പള്ളി രൂപതയുട സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട  പള്ളി ശുശ്രൂഷികളുടെ സുവർണ്ണ ജൂബിലി സംഗമത്തില്‍ അനുഗൃഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവാരാധനയ്ക്കായി ദൈവജനത്തെ സഹായിക്കുന്നവരെന്ന നിലയിൽ നിർവഹിക്കുന്ന ശുശ്രൂഷയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള അവബോധം നമ്മളെ കൂടുതൽ കർമ്മനിരതരാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം സന്ദേശം നല്‍കി ചര്‍ച്ച നയിച്ചു.

വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി വികാരി റവ.ഡോ. സെബാസ്റ്റ്യൻ പാല മൂട്ടിൽ  പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയും തുടർന്ന് പള്ളി ശുശ്രൂഷികളുടെ ദൗത്യം സംബന്ധിച്ച് ക്ലാസ്സ് നയിക്കുകയും ചെയ്തു. പള്ളി ശുശ്രൂഷയുടെ സുവര്‍ണ്ണ-രജത ജൂബിലി ആഘോഷിച്ച സാബു മാത്യു പുതുപറമ്പിൽ കാഞ്ഞിരപ്പള്ളി, ജോയി ഫ്രാൻസിസ്  പ്ലാത്തോട്ടത്തിൽ കാഞ്ഞിരപ്പള്ളി, ടോമി തോമസ് മാതേമ്പാറ ചെറുവള്ളി, ഷിൻസ് സെബാസ്റ്റ്യൻപട്രക്കാലായിൽ ചെല്ലാർകോവിൽ, ബിനോയി പുല്ലാന്നികാവുങ്കൽ അമരാവതി, ആന്റണി മെതികളത്തിൽ പുറ്റടി, പീറ്റർ കുറ്റിപ്ലാക്കൽ എരുമേലി, ജോൺ വില്ലൻപാറകാഞ്ചിയാർ എന്നിവർക്ക് ആശംസകളർപ്പിച്ചു.
രൂപതയിലെ ഇടവകകളിൽ നിന്നുള്ള പള്ളി ശുശ്രൂഷികൾ പങ്കെടുത്ത സുവർണ ജൂബിലി സംഗമത്തിന്റെ ക്രമീകരണങ്ങൾക്ക് രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ,പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, സിസ്റ്റർ സെലിൻ പരവരാകത്ത് എഫ്. സി. സി, ജെസ്സി ജോസഫ് ചൂളയ്ക്കപറമ്പിൽ, എബിൻ എബ്രാഹം ആലഞ്ചേരിൽ, മെയ്മോൾ മാത്യു കരിയിൽ എന്നിവർ നേതൃത്വം നല്കി.
ഫോട്ടോ: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട പള്ളി ശുശ്രൂഷികളുടെ സംഗമത്തിൽ പങ്കെടുത്തവർ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പ്രോട്ടോസിഞ്ചല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർക്കൊപ്പം. ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിച്ചവർ മുൻനിരയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!