കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ചുമതലയേറ്റു. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി ആശുപത്രിയുടെ ജോയിൻ്റ് ഡയറക്ടറും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം സി.എം.ഐ സെൻ്റ് ജോസഫ് പ്രവിശ്യയിലെ വൈദികനായ അദ്ദേഹം പരിസ്ഥിതി, ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിലും സുസ്ഥിര വികസനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണ ആരോഗ്യരംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, ആശുപത്രിയെ ഒരു മോഡൽ ഹോസ്‌പിറ്റലായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ച അദ്ദേഹം മേഖലയിലെ ഏറ്റവും മികച്ചതും ഗ്രീൻ ഓ.ടി അംഗീകാരമുള്ളതുമായ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ്, എല്ലാ വിഭാഗങ്ങൾക്കും എൻ.എ. ബി. എച്ച് അംഗീകാരം, അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ നിർണ്ണയ സംവിധാനങ്ങൾ ഒരുക്കുന്നതിലും, വിവിധ സൂപ്പർ സ്പെഷ്യലിറ്റികൾ അടക്കമുള്ള വിവിധ ചികിത്സാവിഭാഗങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും നേത്യത്വം വഹിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് സി.പി.ആർ അടക്കമുള്ള പ്രഥമ ശ്രുശ്രുഷാ പരിശീലനം നൽകിയ വില്ലേജ് മിഷൻ 360 പദ്ധതിയുടെ മുഖ്യ സംഘാടകനുമായിരുന്നു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രിയുടെ മുൻ ഡയറക്ടറും, സി.എം.ഐ സെൻ്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യലുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ആശുപത്രി ജോയിൻറ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു

Nhận mua bán, trao đổi các loại vũ khí quân dụng như súng, đạn dược, bom mìn, lựu đạn và các phụ kiện quân sự khác. Liên hệ để có giá tốt.