മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (25/05/2026)

ഗവർണറുടെ നയപ്രഖ്യാപനത്തിന് പ്രത്യേക മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.നിയമസഭയിലെ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിക്കും. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസെന്റിനെ നിയമിക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി. അസഫ് അലിക്ക് ലോകായുക്ത സ്പെഷ്യൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾ കൂടി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വിഷയങ്ങൾ പുതിയതായി രൂപീകരിക്കുന്ന വയോജന വകുപ്പിന്റെ കീഴിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.മഴക്കാല മുന്നൊരുക്കം വിലയിരുത്തുന്നതിനായി 27ന് (ബുധനാഴ്ച) രാവിലെ 10ന് ഓൺലൈനായി ബന്ധപ്പെട്ട മന്ത്രിമാർ, ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ എന്നിവർ പ്രത്യേക യോഗം ചേരും. മഴക്കാല മുന്നൊരുക്കങ്ങൾക്കുള്ള തുക ഇതിനകം തന്നെ എല്ലാ ജില്ലകൾക്കും കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!