കോഴഞ്ചേരി സ്വദേശിനി അന്നമ്മ ജോൺ ഇനി അയര്‍ലണ്ടിലെ സമാധാന കമ്മീഷണർ

ഡബ്ലിന്‍: പത്തനംതിട്ട കീഴുകര സ്വദേശിനിയെ അയര്‍ലണ്ടിലെ സമാധാന കമ്മിഷണറായി നിയമിച്ചു. മാര്‍ത്തോമ്മാ സഭ സെക്രട്ടറിയായ അന്നമ്മ ജോണിനെയാണ് പീസ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. കോഴഞ്ചേരി കീഴുകര കുപ്പക്കല്‍ മേപ്പുറത്ത് വീട്ടില്‍ ലഫ.എകെ. സാമുവലിന്റെ മകളാണ് അന്നമ്മ. ഭര്‍ത്താവ് ജോണ്‍ തോമസി(സണ്ണി)നൊപ്പം 25 വര്‍ഷമായി അന്നമ്മ ജോണ്‍ ഡബ്ലിന്നില്‍ സ്ഥിരതാമസമാണ്.അയര്‍ലണ്ട് നീതിന്യായ മന്ത്രി നടത്തുന്ന ഒരു ഹോണററി നിയമനമാണ് പീസ് കമ്മിഷണറുടേത്. രേഖകളില്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കാനും നിയമപരമായ പ്രഖ്യാപനങ്ങള്‍ എടുക്കാനും സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാനും പീസ് കമ്മിഷണര്‍മാര്‍ക്ക് അധികാരമുണ്ട്. സമൂഹ ജീവിതത്തിലും പൗര ഭരണത്തിലും ഇവര്‍ പ്രധാന പങ്ക് വഹിക്കുന്നു. അന്നമ്മയുടെ സമര്‍പ്പണം, നേതൃത്വം, സമൂഹത്തിനായുള്ള ദീര്‍ഘകാല സേവനം എന്നിവ കണക്കാക്കിയാണ് നിയമനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!