തിരുവനന്തപുരത്ത് റോസ്ഗർ മേളയിൽ കേന്ദ്ര സഹമന്ത്രി മുഖ്യാതിഥിയായി തിരുവനന്തപുരം: 23 മേയ് 2026

Downlo

Download2022 ഒക്ടോബറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച റോസ്ഗർ മേള വെറുമൊരു നിയമനപ്രക്രിയ മാത്രമല്ല, മറിച്ച് യുവശക്തിയെ ദേശീയ ശക്തിയായി മാറ്റുക എന്ന മഹത്തായ ദർശനമാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി. 19-ാമത് ദേശീയ തല റോസ്ഗർ മേളയുടെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സംഘടിപ്പിച്ച തൊഴിൽമേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജോലിയിൽ പ്രവേശിക്കുന്ന ഓരോരുത്തരിലും ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള കഴിവും, ഊർജ്ജവും, അഭിലാഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് നൽകുന്ന നിയമന കത്ത് വളരെ പവിത്രമായ ഒരു കടമയുടെ ആരംഭ രേഖയാണെന്ന് കേന്ദ്ര സഹമന്ത്രി ഓർമ്മിപ്പിച്ചു. ഒരു റെയിൽവേ സ്റ്റേഷൻ കൈകാര്യം ചെയ്യുകയാണെങ്കിലും, ഒരു ബാങ്കിൽ കണക്കുകൾ നോക്കുകയാണെങ്കിലും, ഒരു ബഹിരാകാശ വിക്ഷേപണത്തിനായി ഡാറ്റ പ്രോസസ്സ് ചെയ്യുകയാണെങ്കിലും, അല്ലെങ്കിൽ നമ്മുടെ അതിർത്തികൾ സംരക്ഷിക്കുകയാണെങ്കിലും, ദൈനംദിന ജോലി ഒരു വികസിത ഇന്ത്യയുടെ അടിത്തറ കെട്ടിപ്പടുക്കുന്നുവെന്ന് ശ്രീ സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. സമർപ്പണത്തോടെയും സമഗ്രതയോടെയും അഭിനിവേശത്തോടെയും രാഷ്ട്രനിർമ്മാണത്തിലേക്ക് തങ്ങളുടെ ഊർജ്ജം വിനിയോഗിക്കാൻ അദ്ദേഹം ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു. വികസിത ഭാരതം എന്ന സ്വപ്നത്തെ ഒരുമിച്ച് മഹത്തായ യാഥാർത്ഥ്യമാക്കി മാറ്റാമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 51,000 ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ വിതരണം ചെയ്യുന്നതിൻ്റെ തത്സമയ സംപ്രേക്ഷണവും വേദിയിൽ നടന്നു.തൊഴിൽ മേളയിൽ 130-ഓളം ഉദ്യോഗാർത്ഥികൾക്കുള്ള നിയമനക്കത്തുകൾ വിതരണം ചെയ്തു. 79 പേർ ഇന്ത്യൻ റെയിൽവേ, 12 പേർ വിഎസ്എസ്സി , ഐഎസ്ആർഒ, 23 പേർ ഐഎസ്ഇആർ, സിഎസ്ഐആർ,എൻഐഐഎസ്ടി, 11 പേർ ബാങ്ക് ഓഫ് ബറോഡ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ രണ്ട് പേർ, വ്യോമസേന, മിലിട്ടറി എഞ്ചിനീയർ സർവീസസ്, ഇന്ത്യൻ നാവികസേന എന്നിവയിലേക്ക് മൂന്ന് പേർ എന്നിങ്ങനെയാണ് നിയമിതരായത്.തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം മേയർ ശ്രീ വി വി രാജേഷും സന്നിഹിതനായിരുന്നു. രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലാണ് 19-ാമത് റോസ്ഗർ മേള സംഘടിപ്പിച്ചത്.