ആസിഫ് കെ. യൂസഫ് ഐ.എ.എസ്. പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി

മുണ്ടക്കയം: മുണ്ടക്കയത്തെ വ്യാപാരി സമൂഹത്തിനും നാട്ടുകാർക്കും ഒരേപോലെ അഭിമാനമായി ആസിഫ് കെ. യൂസഫ് ഐ.എ.എസ്. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറായി (Director of General Education) നിയമിതനായി. മുണ്ടക്കയത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ ‘സിറ്റി സിൽക്സ്’ ഉടമ കെ. കെ. യൂസഫിന്റെ മകനാണ് ആസിഫ് കെ. യൂസഫ്.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നിർണായക പദവിയിലേക്ക് മുണ്ടക്കയത്തിന്റെ സ്വന്തം വ്യക്തിത്വം കടന്നുവരുന്നത് പ്രദേശത്തിന് വലിയ ആഹ്ലാദമാണ് പകരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം, പുതിയ പദവിയിലൂടെ സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!