102 സീറ്റുകളില്‍ വിജയം  നേടി  യു.ഡി.എഫ്,പിണറായി വിജയൻ രാജി വച്ചു 

തിരുവനന്തപുരം :കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയ തേരോട്ടം. 102 സീറ്റുകളില്‍ വിജയക്കൊടി പാറിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന  ഭരണ സാരഥ്യത്തിലേക്ക് യു.ഡി.എഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടങ്ങളിലും സാമൂഹ്യ ജനവിഭാഗങ്ങളിലും സ്വാധീനമുറപ്പിച്ച് കാല്‍നൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കോണ്‍ഗ്രസും സഖ്യകക്ഷികളും കുതിച്ചപ്പോള്‍ 13 മന്ത്രിമാരുള്‍പ്പെടെ ഇടത് മുന്നണിയിലെ വമ്പന്മാരെല്ലാം തലകുത്തി  വീണു.   

കേരള ജനത ഒറ്റ മനസ്സോടെ നടത്തിയ വിധിയെഴുത്ത്. അതാണ് കണ്ടത് . കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരേ രീതിയാണ്  കണ്ടത്. വടക്കേ മലബാറിലെ പാര്‍ട്ടി കോട്ടകളില്‍ ഇടത് മുന്നണക്കുണ്ടായത് അമ്പരപ്പിക്കുന്ന പരാജയമാണ്. ഒരിക്കലും ഇളകാത്ത പയ്യന്നൂരും, തളിപ്പറമ്പും പാര്‍ട്ടി വിമതര്‍ കീഴടക്കി.   

 മലപ്പുറത്തും എറണാകുളത്തും കോട്ടയവും ഇടുക്കിയും വയനാടും ജില്ലകൾ മൊത്തം സീറ്റും യൂ ഡി എഫ് നേടി .  കോഴിക്കോട് ബേപ്പൂരും പത്തനംതിട്ടയിൽ കോണിയും ഒഴികെ മൊത്തം സീറ്റുകളും നേടി .

 അമ്പലപ്പുഴ ഉള്‍പ്പെടേ ആലപ്പുഴയിലെ വിപ്ലവ മണ്ണുകള്‍ കോൺഗ്രസ്  പതാക പുതച്ചു. കൊല്ലത്തും തലസ്ഥാനമായ തിരുവനന്തപുരത്തും യു.ഡി.എഫ് ജൈത്രയാത്ര തുടര്‍ന്നു. തൃശൂരും പാലക്കാടും മാത്രമാണ് യു.ഡി.എഫ് മുന്നേറ്റത്തിന് ചെറിയ നഷ്ടം ഉണ്ടായത് .

 63 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ച് കയറിയത്. രണ്ടാമത്തെ വലിയ ഘടകക്ഷിയായ മുസ്ലിംലീഗ് നേടിയതും 22 സീറ്റെന്ന ചരിത്ര വിജയം.  ഏഴ് സീറ്റുകളില്‍  ജയിച്ച് കേരള കോണ്‍ഗ്രസ് ജോസഫും, കൊല്ലത്തെ മൂന്ന് സീറ്റുകളിലും വിജയക്കൊടി പാറിച്ച് ആര്‍.എസ്.പിയും യു.ഡി.എഫ് തരംഗത്തിന് ആക്കം കൂട്ടി.  ആർ എം പി ,ജേക്കബ് കേരളാ കോൺഗ്രസ് ,മാണി സി കാപ്പൻ എന്നിവരും വിജയിച്ചു , 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!