1. സംസ്ഥാനത്താകെ 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് എണ്ണാൻ ഉണ്ടാവുക. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ കഴിയും വരെ ഇടവേളയില്ല.2. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ തുറക്കലാണ് ആദ്യം ചെയ്യുക. രാവിലെ ആറ് മണിക്ക് ഉദ്യോഗസ്ഥരെത്തും.3. ഏഴ് മണിക്ക് സ്ഥാനാർത്ഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍, നിരീക്ഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി, വീഡിയോ റെക്കോഡിങ് നടത്തി സ്ട്രോങ് റൂം തുറക്കും.4. വോട്ടിങ് യന്ത്രം വോട്ടെണ്ണല്‍ ടേബിളില്‍ എത്തിക്കുന്നത് വരെയുളള എല്ലാ നടപടിയും വീഡിയോ റെക്കോഡ് ചെയ്യാറുണ്ട്.5. ഒരു ഹാളില്‍ ഇവിഎമ്മുകള്‍ എണ്ണാൻ പരമാവധി 14 മേശകളുണ്ടാകും. ഓരോ മേശയിലും ഒരു ഇവിഎം വീതം ഉണ്ടാകും. എല്ലാം ഒരേ സമയമാണ് എണ്ണുക. അതാണ് ഒരു റൗണ്ട്. അങ്ങനെ ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക.6. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളാണ്.7. പരമാവധി 500 പോസ്റ്റല്‍ ബാലറ്റുകളെ ഒരു ടേബിളില്‍ എണ്ണാൻ പാടുളളൂ എന്നുണ്ട്. അപ്പോള്‍ 2000 പോസ്റ്റല്‍ ബാലറ്റുകളാണ് ഒരു മണ്ഡലത്തിലെങ്കില്‍ നാല് ടേബിളുകള്‍ ഇതിനായി സജ്ജീകരിക്കും.8. പോസ്റ്റല്‍ വോട്ടുകള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ എട്ട് മണിക്ക് തന്നെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും.9. അല്ലാത്തയിടങ്ങളില്‍ എട്ടരയോടെയാണ് ഇവിഎം എണ്ണിത്തുടങ്ങുക.10. ഇവിഎമ്മിന്റെ കണ്ട്രോള് യൂണിറ്റും ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയെല്ലാം കണക്കുളള ഫോം സെവന്റീൻ സിയും കൂടിയാണ് മേശപ്പുറത്ത് വയ്ക്കുക.11. ഓരോ റൗണ്ടും എണ്ണി പൂർത്തിയാകുമ്പോള്‍ വിവരങ്ങള്‍ എൻകോർ സോഫ്റ്റ്വെയറില് രേഖപ്പെടുത്തും.12. കൗണ്ടിങ് ഹാളില്‍ സ്ഥാനാർത്ഥികളുടെ പേരും റൗണ്ട് നമ്പറും വലിയ ബോർഡില്‍ പ്രദർശിപ്പിക്കും.13. ഓരോ റൗണ്ടിലെയും ഫലം തെരഞ്ഞെടുപ്പ് നിരീക്ഷകൻ സാക്ഷ്യപ്പെടുത്തും വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്യും.14. ഇവിഎമ്മിലെ വോട്ടും ബൂത്തില്‍ പോള്‍ ചെയ്ത വോട്ടിലും വ്യത്യാസമുണ്ടെന്ന് കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. സ്ഥാനാർത്ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും വിവിപാറ്റ് സ്ലിപ്പുകളിലുണ്ടാകും.15. ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിയ ശേഷം 17 സി ഫോമിലെ വിവരങ്ങളുമായി ഒത്തുനോക്കും. ബുത്തില്‍ ഇവിഎമ്മില്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഈ ഫോമില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടാകും.16. കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും എണ്ണുന്ന രണ്ട് കണ്ട്രോള് യൂണിറ്റുകള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകള്‍ ക്രമത്തിലല്ലാതെ തെരഞ്ഞെടുത്ത് പുനപരിശോധിക്കും.17. ഒരു റൗണ്ടിലെ നടപടിക്രമങ്ങള്‍ പൂർത്തിയായ ശേഷമേ അടുത്ത റൗണ്ടില്‍ എണ്ണാനുളള യന്ത്രങ്ങള്‍ സ്ട്രോങ് റൂമില്‍ നിന്ന് കൊണ്ടുവരികയുളളൂ.18. ഇവിഎമ്മുകളിലെ അവസാന റൗണ്ടും പൂർത്തിയായാല്‍ ഏതെങ്കിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ നിർബന്ധമായും പരിശോധിക്കും. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇത് ചെയ്യുക.19. മൊബൈല്‍ ഫോണിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കർശന വിലക്കുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന് മാത്രമാണ് ഫോണ്‍ കൊണ്ടുപോകാൻ അനുവാദമുളളത്.20. ഇത്തവണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അനധികൃതമായി ആരും പ്രവേശിക്കാതിരിക്കാൻ ക്യു ആർ കോഡുളള ഐഡി കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.21. ത്രിതല സുരക്ഷാ സംവിധാമാണ് ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടാവുക. വോട്ടെണ്ണല്‍ ടേബിളുകളുളള ഹാളിലേക്ക് കയറാൻ ക്യൂ ആർ കോഡുളള ഐഡി കാർഡ് സ്കാൻ ചെയ്യണം.
