തിരുവനന്തപുരം: സംസ്ഥാനത്ത് മില്മ പാല് വില വര്ധിപ്പിക്കാന് സര്ക്കാര് അനുമതി നല്കി. ലിറ്ററിന് നാല് രൂപ വരെ
വര്ധിപ്പിക്കാനാണ് നിര്ദ്ദേശം. പാല് വില കൂട്ടണമെന്ന് മില്മ നല്കിയ
അപേക്ഷയില് ഇന്ന് നടക്കുന്ന മില്മ ഡയറക്ടര് ബോര്ഡ് യോഗത്തില് അന്തിമ
തീരുമാനമുണ്ടാകും.ലിറ്ററിന് 4 മുതല് 6 രൂപ വരെ
വര്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്മ ഡയറക്ടര് ബോര്ഡ് ആറ് മാസം
മുമ്പ് സര്ക്കാരിന് കത്ത് നല്കിയിരുന്നു. എന്നാല് ഇതുവരെ അനുമതി
ലഭിച്ചിരുന്നില്ല. ഇന്ന് ചേരുന്ന മില്മ ഡയറക്ടര് ബോര്ഡ് യോഗത്തില്
പുതിയ വില എന്നുമുതല് പ്രാബല്യത്തില് വരും എന്നതിനെക്കുറിച്ചും മറ്റ്
അനുബന്ധ നിരക്കുകളെക്കുറിച്ചും അന്തിമ തീരുമാനമുണ്ടാകും. വില വര്ദ്ധനവ്
മെയ് ഒന്നു മുതല് നടപ്പാക്കും.
