മുട്ടപ്പള്ളി:CBSE.പത്താം ക്ലാസ് പരീക്ഷയിൽ മുട്ടപ്പള്ളിയിൽ നിന്നും മൂന്നു കുട്ടികൾക്ക് ഉജ്ജ്വല വിജയം നേടുകയുണ്ടായി.
സുകൃത പി എസ് (98.4%) നിദ നിസാർ (95.4%), ആസിഫ നൗഷാദ് (94.8%). എന്നിവരാണ് മിന്നുന്ന വിജയം കൈവരിച്ച കുട്ടികൾ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനു മറ്റക്കരയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെഹിം വിലങ്ങുപാറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടിൻസ് കല്ലുപ്പുരക്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടം മുട്ടപ്പള്ളിയിലെ കോൺഗ്രസ് നേതാക്കന്മാരായ ബഷീർ മണ്ണാപറമ്പിൽ അബ്ദുൽസലാം പ്ലാമൂട്ടിൽ, എ ജി സണ്ണി, അസീസ് കപ്പക്കാലായിൽ, സുഹൈൽ പേഴുംകാട്ടിൽ അജി മുത്തൂറ്റ്, റോഷൻ കണിയാംപറമ്പിൽ എന്നിവർ കുട്ടികളുടെ
വീട്ടിലെത്തി അവരെ ആദരിക്കുകയും അവർക്ക് ക്യാഷ് അവാർഡും മൊമെന്റേയും നൽകുകയും ചെയ്തു.


