എരുമേലി :തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച എരുമേലി ഇടത്താവളത്തിൻ്റെ ഉദ്ഘാടനം സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായി.ശബരിമലയുടെ പ്രവേശന കവാടമെന്നറിയപ്പെടുന്ന എരുമേലിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ ചിലവിലാണ് ഇടത്താവളം നിർമിച്ചത്. വിപുലമായ സൗകര്യങ്ങളോടുകൂടിയുള്ള അന്നദാന പന്തൽ, കോൺഫറൻസ് ഹാളുകൾ, ഗസ്റ്റ് റൂമുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവ ഇടത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിൽ ദേവസ്വം കമ്മിഷണർ സുനിൽകുമാർ ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനു മറ്റക്കര ,അഡ്വ സൂര്യകല ,ടി എസ് കൃഷ്ണകുമാർ ,എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി വികാരി ഫാ വർഗീസ് പുതുപ്പറമ്പിൽ ,ബിനോ ജോൺ ചാലക്കുഴി വിവിധ രാഷ്ട്രീയ സാമൂദായിക നേതാക്കൾ എന്നിവർ പ്രസംഗിച്ചു .


Buôn bán vũ khí