കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ
അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക
പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ്
ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം നിയസഭാ മണ്ഡലത്തിലെ
വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി
പ്രതിനിധികള്‍ക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ
വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുക. അന്തിമ പട്ടിക പ്രകാരം
ജില്ലയില്‍ ആകെ 1498824 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 730005 പുരുഷന്‍മാരും
768805 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും
ഉള്‍പ്പെടുന്നു. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്നും
161262 പേര്‍ കുറവുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ള പരാതികള്‍
സ്വീകരിച്ച് ഹിയറിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക
പ്രസിദ്ധീകരിച്ചത്. മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും
എന്യുമറേഷന്‍ ഫോം നല്‍കാത്താവരെയുമൊക്കെ ഒഴിവാക്കിയാണ് അന്തിമ പട്ടിക
തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം
ജില്ലയില്‍ 40912 വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലാ- 4119,
കടുത്തുരുത്തി- 3427, വൈക്കം- 4353, ഏറ്റുമാനൂര്‍- 5261, കോട്ടയം -3851,
പുതുപ്പള്ളി- 3390, ചങ്ങനാശേരി -5448 കാഞ്ഞിരപ്പള്ളി -4536, പൂഞ്ഞാര്‍-
6527 എന്നിങ്ങനെയാണ് വിവിധ മണ്ധലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ
എണ്ണം. അന്തിമ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) പരിശോധിക്കാം.ജില്ലാ
കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍
ഷീബ മാത്യു, കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍
എം. ഉഷാകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുബിന്‍ കെ.എസ്, ലാല്‍
കൃഷ്ണ, ജോയി തോമസ് ആനിത്തോട്ടം, അഡ്വ. വി.ആര്‍.ബി. നായര്‍, അഡ്വ. വി.കെ.
സന്തോഷ് കുമാര്‍, രാജു ആലപ്പാട്ട്, എസ്. ആന്‍സാരി, അഡ്വ. ജെയ്‌സണ്‍ ജോസഫ്,
ഫാറൂക് പാലപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.*എസ്.ഐ.ആര്‍
അന്തിമ പട്ടിക പ്രകാരം കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ
വോട്ടര്‍മാരുടെ എണ്ണം. ഒഴിവായ വോട്ടര്‍മാരുടെ എണ്ണം ബ്രാക്കറ്റില്‍.*1.പാലാ-174429(പുരുഷന്‍മാര്‍-84965, സ്ത്രീകള്‍-89464, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 775)2.കടുത്തുരുത്തി -174752(പുരുഷന്‍മാര്‍-85233, സ്ത്രീകള്‍-89518, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490)3. വൈക്കം-154973(പുരുഷന്‍മാര്‍-75503, സ്ത്രീകള്‍- 79467, ട്രാന്‍സ് ജെന്‍ഡര്‍-3, ഒഴിവാക്കപ്പെട്ടവര്‍- 299)4. ഏറ്റുമാനൂര്‍ -157360(പുരുഷന്‍മാര്‍-76936, സ്ത്രീകള്‍-80423, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490)5.കോട്ടയം -147747(പുരുഷന്‍മാര്‍-71116, സ്ത്രീകള്‍-76630, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 641)6. പുതുപ്പള്ളി-169064(പുരുഷന്‍മാര്‍-82359, സ്ത്രീകള്‍-86700, ട്രാന്‍സ് ജെന്‍ഡര്‍-5, ഒഴിവാക്കപ്പെട്ടവര്‍- 893)7. ചങ്ങനാശേരി -161214(പുരുഷന്‍മാര്‍-77709, സ്ത്രീകള്‍-83503, ട്രാന്‍സ് ജെന്‍ഡര്‍-2, ഒഴിവാക്കപ്പെട്ടവര്‍- 726)8. കാഞ്ഞിരപ്പള്ളി -176063(പുരുഷന്‍മാര്‍-85474, സ്ത്രീകള്‍-90588, ട്രാന്‍സ്‌ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍-326)9. പൂഞ്ഞാര്‍-183222(പുരുഷന്‍മാര്‍ 90710, സ്ത്രീകള്‍-92512, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 409)ഫോട്ടോ-
പത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള
വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ
കളക്ടര്‍ ചേതന്‍കുമാര്‍ മീണഅംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക്
കൈമാറുന്നു
