ആധുനിക സാങ്കേതിക വിദ്യകൾ മനുഷ്യ പുരോഗതിക്കും, സാമൂഹിക നന്മയ്ക്കും ഉപകരിക്കണം
– മാർ മാത്യു അറക്കൽ

പെരുവന്താനം :ആധുനിക സാങ്കേതിക വിദ്യകളുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിയ്ക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ. മാത്യു അറക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ പുതിയതായി കേരള സർക്കാർ അനുവദിച്ച എം.സി.എ കോഴ്‌സിന്റേയും വി.ആർ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് നടന്ന ശാസ്ത്രപ്രതിഭാ സംഗമത്തിൽ നാനോ ടെക്‌നോളജി മനുഷ്യന്റെ പുരോഗതിയ്ക്കു് ഒപ്പം ആയൂർ ദൈർഘ്യത്തെയും, ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൻ മാറ്റം കൊണ്ടുവരുമെന്നും, ഈ യുഗം എ.ഐ യുടെയും, മെഷീൻ ലേണിംഗിന്റെയും, നാനോ സയൻസിന്റെയും യുഗമാണെന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും, ലോകത്തിലെ 3 ശതമാനം നാനോ ശാസ്ത്രജ്ഞൻമാരിൽ ഉൾപ്പെട്ട പ്രൊഫ. ഡോ. സാബു തോമസ്‌ വ്യക്തമാക്കി.
ബഹിരാകാശ മേഖലയിലെ നമ്മുടെ ഓരോ പഠനങ്ങളും, ലോകത്തിനു തന്നെ മാതൃകയാണെന്നും അവ നമ്മുടെ സ്വയ രക്ഷയ്‌ക്കൊപ്പം മനുഷ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും വി.എസ്.എസ്.സി മുന്‍ അസ്സോസിയേറ്റ് പ്രൊഫസറും, എസ്.ഡി.എസ്.സി പ്രൊഫസറും ആയ ഡോ. വി അശോക് അഭിപ്രായപ്പെട്ടു. ബഹിരാകാശ ഗവേഷണ രംഗത്ത് നാം ഒരു വൻ ശക്തിയായി വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
ബഹിരാകാശ പഠനം അനന്തമായ അറിവുകളാണ് പ്രദാനം ചെയ്യുന്നതെന്നും അവയുടെ നിരീക്ഷണങ്ങളും പഠനങ്ങളും സാമൂഹിക പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരം വി.എസ്.എസ്.സി സയന്റിസ്റ്റ് വി വെങ്കിട്ടരാമൻ വ്യക്തമാക്കി. യുവമനസുകളിൽ ഈ ശാസ്ത്ര സംഗമം പുതു ചൈതന്യം നിറയ്ക്കുമെന്ന് കെ.ജെ തോമസ് എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പുതുതലമുറ പഠനങ്ങള്‍ അവതരിപ്പിക്കുന്നതിൽ എന്നും സെന്റ് ആന്റണീസ് കോളേജ് മുൻപിലാണെന്ന് മാർ മാത്യു അറയ്ക്കലും, കെ. ജെ തോമസും അഭിപ്രായപ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളിലെ 34 സ്കൂളുകളില്‍നിന്നും 400 ലധികം വിദ്യര്‍ത്ഥികള്‍ പ്രതിഭാ സംഗമത്തില്‍ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി സ്വാഗതമാശംസിച്ച സമ്മേളനത്തിൽ കോളേജ് ചെയർമാനും, സ്പാഗോ ഇന്റർനാഷണലിന്റെ സി.ഇ.ഓ യുമായ ശ്രീ. ബെന്നി തോമസ് ആമുഖ പ്രഭാഷണവും, കെ ജെ തോമസ് എക്സ് എം എൽ എ മുഖ്യ പ്രഭാഷണവും നടത്തി. കംപ്യൂട്ടർ വിഭാഗം മേധാവി ശ്രീമതി. ജിന്റു മോൾ ജോൺ കൃതജ്ഞത അർപ്പിച്ചു. കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ, ജോസ് ആന്റണി, പി അനുരാഗ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാനോ ടെക്‌നോളജിയിലെ പുരോഗതികൾ എന്ന വിഷയത്തിൽ പ്രൊഫ. ഡോ സാബു തോമസ്, ഐ.എസ്.ആർ.ഓ യുടെ ദൗത്യങ്ങൾ ഇന്നലെ,ഇന്ന്, നാളെ എന്ന വിഷയത്തിൽ ഡോ. വി അശോക്, ആസ്ട്രോഫിസിക്സില്‍ ഡോ. വി വെങ്കിട്ടരാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!