തിരുവനന്തപുരം :സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും എല്ലാ ജില്ലകളിലും ‘സായംപ്രഭാ സേന’ എന്ന പേരിൽ ദ്രുതകർമ്മസേന (Rapid Response Team) രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു.
സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ
സംസാരിക്കുകയായിരുന്നു മന്ത്രി.
വയോജനങ്ങളുടെ സുരക്ഷ, ക്ഷേമം, സമൂഹത്തിലേക്കുള്ള പുനഃസംയോജനം എന്നിവ ഉറപ്പാക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ‘സായംപ്രഭാ സേന’യെ
കർമ്മരംഗത്തിറക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് വിവിധ ജില്ലകളിൽ ഈ
കർമ്മസേനയ്ക്ക് നേതൃത്വം വഹിക്കാൻ പോകുന്നവർക്കുള്ള പരിശീലന പരിപാടിയും
സായംപ്രഭ ഹോമുകളിലേയും വൃദ്ധസദനങ്ങളിലെയും വയോജനപ്രതിഭകൾ പങ്കെടുക്കുന്ന ‘സായംപ്രഭാ ഫെസ്റ്റ് 2026’ എന്ന പേരിൽ വയോജന സാംസ്കാരികോത്സവവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18, 19 തീയതികളിലായാണ് സായംപ്രഭാ സേന പരിശീലന പരിപാടിയും സായംപ്രഭാ ഫെസ്റ്റും നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ വയോജന ക്ഷേമ മേഖല കൂടുതൽ കരുതലോടെയും ഊർജ്ജസ്വലതയോടെയും മുന്നോട്ട്
കൊണ്ടുപോകാൻ സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
കാലാനുസൃതമായി പരിഷ്കരിച്ച സംസ്ഥാന വയോജന നയം മന്ത്രിസഭ
അംഗീകരിച്ചതോടൊപ്പം, രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
വിദേശത്തേക്ക് പോകുന്ന യുവാക്കളുടെ വർധനവിനെ തുടർന്ന് ഒറ്റപ്പെട്ട വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഗണിച്ച്, അവർക്കു മാനസിക പിന്തുണ നൽകുന്ന ‘സല്ലാപം’ പദ്ധതി ആരംഭിച്ചു. കൂടാതെ, ആരും സംരക്ഷിക്കാനില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങളെ പരിപാലിക്കുന്ന എൻജിഒകൾക്ക് സഹായം നൽകുന്ന ‘വയോസാന്ത്വനം’ പദ്ധതി രണ്ട് ജില്ലകളിൽ നടപ്പിലാക്കി. സർക്കാർ വൃദ്ധസദനങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ‘സെക്കൻഡ് ഇന്നിംഗ്സ് ഹോം’ പദ്ധതി സംസ്ഥാനത്തെ എല്ലാ സർക്കാർ വൃദ്ധസദനങ്ങളിലേക്കും വ്യാപിപ്പിച്ചു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പകൽവീടുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 15 പകൽവീടുകൾ മാതൃകാ സായംപ്രഭാ ഹോമുകളായി ഉയർത്തി. പോഷകാഹാരം, വിനോദ-പ്രവർത്തനങ്ങൾ, സ്വയംതൊഴിൽ പരിശീലനം, ആരോഗ്യപരിപാലനം എന്നിവ ഉൾപ്പെടുത്തി, ഫെസിലിറ്റേറ്റർ, കുക്ക്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയ ജീവനക്കാരെയും നിയമികച്ചതായും മന്ത്രി പറഞ്ഞു.
തിരിവനന്തപുരം വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ പരിശീലന പരിപാടിയുടെയും സായംപ്രഭാ ഫെസ്റ്റിന്റെയും ഉദ്ഘാടനം 18ന് രാവിലെ 10ന്
മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. എം വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിക്കും.
സല്ലാപം പദ്ധതിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, മാതൃക സായംപ്രഭ ഹോമുകളുടെ പ്രഖ്യാപനം എന്നിവയും മന്ത്രി നിർവഹിക്കും.

Bet200, not bad, not bad at all. Easy to navigate and I found some competitive odds. Worth checking out if you’re in the mood for a gamble. bet200
Betsson Apuestas… that’s sports betting in Spanish, right? I’m ready to put some money on my favorite team! Place your bets here: betsson apuestas
Si buscas algo seguro y confiable, 10 bet es tu opción. Llevo tiempo jugando ahí y nunca he tenido problemas. ¡Échale un vistazo! Entra por aquí: 10 bet